നിഗൂഢതയുണർത്തി ഭാവനയുടെ ‘ഹണ്ട്’ ടീസർ എത്തി

ഷാജി കൈലാസ് സംവിധാനം ചെയ്ത് ഭാവന പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് ഹണ്ട്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു. ഒരു ഹൊറർ ത്രില്ലർ ചിത്രമായിട്ടാണ് ‘ഹണ്ട്’ ഒരുക്കിയിരിക്കുന്നത്. ഹൊറർ വിഭാഗത്തിലുള്ള ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ…

ഷാജി കൈലാസ് സംവിധാനം ചെയ്ത് ഭാവന പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് ഹണ്ട്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു. ഒരു ഹൊറർ ത്രില്ലർ ചിത്രമായിട്ടാണ് ‘ഹണ്ട്’ ഒരുക്കിയിരിക്കുന്നത്. ഹൊറർ വിഭാഗത്തിലുള്ള ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ത്തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകനെ ഭയത്തിന്റെ മുൾമുനയിലേക്കു കൂട്ടിക്കൊണ്ടുപോവുകയാണ് ടീസർ


ഒരു മെഡിക്കൽ കോളേജിന്റെ പശ്ചാത്തലത്തിൽ ഒരു സസ്‌പെൻസ് ത്രില്ലറായി ഒരുങ്ങുന്ന സിനിമയിൽ ഭാവന ഒരു പിജി റസിഡന്റ് ഡോക്ടറായ കീർത്തിയുടെ വേഷത്തിലാണ് എത്തുന്നത്. അതിഥി രവി,അജ്മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ , ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.

ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ രചന നിഖിൽ എസ് ആനന്ദാണ്. ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. ജാക്‌സൺ ജോൺസൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് അജാസ് പുക്കാടനാണ്. ഹണ്ട് പാലക്കാടും പരിസരങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയത്.