Connect with us

Hi, what are you looking for?

Film News

‘എട്ട് തോട്ടകള്‍ എന്ന സിനിമയുടെ കോപ്പി പേസ്റ്റ് റിമേക്ക് അല്ല കൊറോണ പേപ്പേഴ്‌സ്’

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. നടന്‍ ഷെയിന്‍ നിഗമാണ് സിനിമയിലെ നായകന്‍. ഗായത്രി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. ‘ന്നാ താന്‍ കേസ് കൊട്’ന് ശേഷം ഗായത്രി വീണ്ടും അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എട്ട് തോട്ടകള്‍ എന്ന സിനിമയുടെ കോപ്പി പേസ്റ്റ് റിമേക്ക് അല്ല കൊറോണ പേപ്പേഴ്‌സ്’ എന്നാണ് ലിനീഷ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

എട്ട് തോട്ടകള്‍ എന്ന സിനിമയുടെ കോപ്പി പേസ്റ്റ് റിമേക്ക് അല്ല കൊറോണ പേപ്പേഴ്‌സ്… നല്ല ഒരു ഉപകഥയും കൂടി ചേര്‍ത്തു കൊണ്ട് ഒരുക്കിയ ഒരു ത്രില്ലര്‍ സിനിമ..
ഞാന്‍ എട്ട് തോട്ടകള്‍ ഒന്നില്‍ കൂടുതല്‍ തവണ കണ്ട സിനിമയാണ്..പക്ഷേ ആ സിനിമയുമായി മുഖ്യ കഥക്ക് ബന്ധമുണ്ടെങ്കിലും, ഒരു ഫ്രഷ് ഫിലിം കണ്ട ഫീലാണ് ഈ സിനിമ എനിക്ക് സമ്മാനിച്ചത്….
തീര്‍ച്ചയായും പ്രിയദര്‍ശന്‍ എന്ന ക്രാഫ്റ്റ്മാന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു സിനിമ..
പ്രകടനങ്ങളില്‍ സിദ്ധിക്ക് തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്നു..പ്രത്യേകിച്ച് ഇമോഷണല്‍ രംഗങ്ങളിലെ പെര്‍ഫോമന്‍സ് ഗംഭീരം..
ഷൈന്‍ നിഗവും,ഷൈന്‍ ടോം ചാക്കോയും മികച്ച പ്രകടനം കാഴ്ചവെച്ചു…

പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു തുടങ്ങിയ ഒരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. എം എസ് അയ്യപ്പന്‍ നായര്‍ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മനു ജഗദ് ആണ് കലാസംവിധാനം നിര്‍വഹിക്കുന്നത്.

ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മാണ സംരഭം കൂടിയാണിത്. എന്‍ എം ബാദുഷയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍, മേക്കപ്പ്: രതീഷ് വിജയന്‍, ആക്ഷന്‍ രാജശേഖര്‍, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റില്‍സ് ശാലു പേയാട് എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.

You May Also Like