ആരാധകരെ ആവേശത്തിലാക്കി മൈക്കിള്‍- ഭീഷ്മ പര്‍വത്തിന്റെ ടീസറെത്തി

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘ഭീഷ്മ പര്‍വ’ ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു മിനിറ്റ് പത്തൊന്‍പത് സെക്കന്‍ഡ് ദൈര്‍ഘ്യമുളള ടീസര്‍ ആണ് പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ…

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘ഭീഷ്മ പര്‍വ’ ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു മിനിറ്റ് പത്തൊന്‍പത് സെക്കന്‍ഡ് ദൈര്‍ഘ്യമുളള ടീസര്‍ ആണ് പുറത്തിറങ്ങിയത്. മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളാലും അത്യുഗന്‍ ആക്ഷന്‍ രംഗങ്ങളാലും സമ്പന്നമാണ് ടീസര്‍.

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗ് ബി പുറത്തിറങ്ങി 15 വര്‍ഷത്തിനു ശേഷമാണ് ഭീഷ്മ പര്‍വം എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധ നേടിയിരുന്നു. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണു ചിത്രം നിര്‍മിക്കുന്നത്.

നെടുമുടി വേണു, കെപിഎസി ലളിത, നാദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായര്‍, മാല പാര്‍വതി, കോട്ടയം രമേശ്, പോളി വല്‍സന്‍ തുടങ്ങി വന്‍ താരനിരയാണു ചിത്രത്തില്‍ അഭിനയിക്കുന്നത്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം.