തിരിച്ചടികളും, സങ്കടങ്ങളുമാണ് മുന്നോട്ടുള്ള യാത്രയിൽ സഹായം! പിറന്നാൾ ദിനത്തിൽ സാധികയുടെ ഒരു വേറിട്ട കുറിപ്പ് 

സിനിമകളിലും, അവതരണത്തിലും പ്രേക്ഷകർക്ക്‌ സുപരിചതയായ താരമാണ് സാധിക വേണുഗോപാൽ, ഇപ്പോൾ താരം തന്റെ പിറന്നാൾ ദിനത്തിൽ  സോഷ്യൽ മീഡിയിൽ  പങ്കുവെച്ച ഒരു കുറിപ്പ് ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ 35 മത്ത് പിറന്നാൾ…

സിനിമകളിലും, അവതരണത്തിലും പ്രേക്ഷകർക്ക്‌ സുപരിചതയായ താരമാണ് സാധിക വേണുഗോപാൽ, ഇപ്പോൾ താരം തന്റെ പിറന്നാൾ ദിനത്തിൽ  സോഷ്യൽ മീഡിയിൽ  പങ്കുവെച്ച ഒരു കുറിപ്പ് ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്റെ 35 മത്ത് പിറന്നാൾ ദിനത്തിലെ താരത്തിന്റെ കുറിപ്പ് ഇങ്ങനെ … 17  വര്ഷത്തെ മുന്പരിചയമുള്ള ഒരു 18 വയസുള്ള ഒരു കുട്ടിയാണ് താൻ. ജീവിതത്തിലെ അനുഭവങ്ങളെല്ലാം തന്നെ ഭാവിയിലെ ഒരു മുതൽ കൂട്ട് തന്നെയാണ്, തന്റെ പിറന്നാൾ ദിനത്തിലെ ആശംസ അറിയിച്ച എല്ലാവർക്കും നന്ദി.

ജീവിതം അനുഭവങ്ങളുടെ ഒരു പരമ്പര തന്നെയാണ്, നമ്മൾ നേരിടുന്ന തിരിച്ചടികളും, സങ്കടങ്ങളുമാണ് മുനോട്ടുള്ള യാത്രയിൽ സഹായം. പുതിയതും, സമ്പന്നവുമായ അനുഭവങ്ങൾക്കു കാത്തിരിക്കുകയാണ് ജീവിത്തത്തിന്റെ ഇനിയുള്ള ലക്‌ഷ്യം. അനുഭവങ്ങൾ കൊണ്ട് ജീവിതം നിറക്കൂ അല്ലാതെ വാരിക്കൂട്ടിയ സാധങ്ങൾ അല്ല, നമ്മളുടെ അനുഭവങ്ങൾ നല്ലതോ, ചീത്തയോ ആകട്ടെ അവ മൂല്യമായ സമ്പത്തു ആണ് സാധിക പറയുന്നു.

എന്റെ ജീവിതത്തിൽ സംഭവിച്ചതിനെ എല്ലാം ഞാൻ നന്ദി പറയുകയാണ്. എന്റെ ജീവിതത്തിലെ നിങ്ങളുടെ പരീക്ഷണങ്ങൾ ഇനിയും തുടരുക. കാരണം ഞാൻ ഇനിയും പലതും അനുഭവിക്കാൻ തയ്യാറാകുകയാണ്. എനിക്ക് 35 വയസ്സ് ആയെന്നല്ല 17  വര്ഷത്തെ അനുഭവമുള്ള 18 ആകാൻ പോകുന്ന ഒരു കുട്ടിയാണ് ഞാൻ. എന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി ഞാൻ അറിയിക്കുന്നു സാധിക വേണുഗോപാൽ കുറിച്ച് .