Connect with us

Hi, what are you looking for?

Film News

ആ സമയത്ത് എനിക്കെതിരെ ഒരുപാട് കമെന്റുകൾ വന്നു

ചുരുക്കം ചില സിനിമകളെ ചെയ്തുവെങ്കിലും പ്രേക്ഷക പ്രീതി നേടിയ താരമാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിലെ നിഖിലയുടെ സലോമി എന്ന വേഷം വളരെ ശ്രദ്ധ നേടിയിരുന്നു. വളരെ ചുരുക്കം സിനിമകൾ മാത്രമേ ചെയ്തുവെങ്കിലും പെട്ടെന്ന് തന്നെ ജന ശ്രദ്ധ നേടിയ താരമാണ് നിഖില. അരവിന്ദന്റെ അതിഥികൾ, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളിലെ നിഖിലയുടെ അഭിനയം വളരെ ശ്രദ്ധ നേടി. അതിനു ശേഷം വേറെയും നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. വളരെ പെട്ടന്ന് തന്നെ സിനിമയിൽ തന്റേതായ സ്ഥാനം നേടാൻ നിഖിലാ വിമലിന് കഴിഞ്ഞു.

ഇപ്പോഴിതാ ഞാൻ പ്രകാശൻ സിനിമയിൽ ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ചപ്പോൾ ഉള്ള അനുഭവം തുറന്ന് പറയുകയാണ് നിഖില. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ പ്രകാശനിൽ ഫഹദുമായി അഭിനയിച്ചത് നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു. അതിനു പിൻപോ മുൻപോ എനിക്ക് ഫഹദ് ഫാസിലുമായി ഒരു ബന്ധവും ഇല്ല. ഫഹദിനൊപ്പം അഭിനയിക്കണം എന്നത് എന്റെ വലിയ ആഗ്രഹം തന്നെയായിരുന്നു. സത്യൻ അങ്കിളിന്റെ പടം ആയത് കൊണ്ട് തന്നെ എനിക്ക് ഒന്നും ചിന്തിക്കേണ്ട കാര്യം ഇല്ലായിരുന്നു. ഓക്കേ പറയുകയായിരുന്നു. ഫഹദ് എന്നെ തേക്കുന്ന എന്നാണ് സത്യൻ അങ്കിൾ എന്നോട് പറഞ്ഞത്. അഭിനയിച്ചപ്പോഴും എനിക്ക് അങ്ങനെ തന്നെയാണ് തോന്നിയതും.

എന്നാൽ സിനിമ ഇറങ്ങി കഴിഞ്ഞു ഒരു രണ്ടു ആഴ്ചയോളം എനിക്ക് ഡിപ്രെഷൻ അടിച്ച് വീട്ടിൽ ഇരിക്കേണ്ടി വന്നു. പ്രകാശനെ ഞാൻ ആണ് തേച്ചത് എന്ന് പറഞ്ഞു പല കമെന്റുകളും സോഷ്യൽ മീഡിയയിൽ വന്നു. ഞാൻ മാളിൽ ഒക്കെ പോകുമ്പോൾ ആളുകൾ വന്നു ചോദിക്കും ഒരു മൂന്ന് ലക്ഷം ഉണ്ടോ തരാൻ എന്നൊക്കെ. ആദ്യം എനിക്ക് എന്താണ് സംഭവം എന്ന് മനസ്സിലായില്ല. പിന്നെ പറയും ജർമ്മൻ കാരനെ ഒക്കെ കെട്ടിയതല്ലേ, കയ്യിൽ കാശ് കാണാതിരിക്കില്ലലോ എന്ന്. അപ്പോഴാണ് എന്നിക്ക് കാര്യം മനസ്സിലാകുന്നത് എന്നും നിഖില വിമൽ പറഞ്ഞു.

You May Also Like