ടയറുകള്‍ നിലംതൊട്ടതിനു പിന്നാലെ കാറ്റ്; പൂര്‍ണമായി ഇളകിയാടി വിമാനം- വീഡിയോ

ശക്തമായ കാറ്റില്‍ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്താന്‍ ശ്രമിച്ച ബ്രിട്ടിഷ് എയര്‍വെയ്‌സ് വിമാനം വന്‍ ദുരന്തത്തില്‍ നിന്നൊഴിവായി. ശക്തമായ കാറ്റില്‍ നിയന്ത്രിക്കാന്‍ കഴിയാതെ ഇടതുവശം ചേര്‍ന്ന് മറിയാന്‍ പോയ വിമാനത്തെ കൃത്യസമയത്ത് ആകാശത്തേക്ക് ഉയര്‍ത്തുകയായിരുന്നു…

ശക്തമായ കാറ്റില്‍ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്താന്‍ ശ്രമിച്ച ബ്രിട്ടിഷ് എയര്‍വെയ്‌സ് വിമാനം വന്‍ ദുരന്തത്തില്‍ നിന്നൊഴിവായി. ശക്തമായ കാറ്റില്‍ നിയന്ത്രിക്കാന്‍ കഴിയാതെ ഇടതുവശം ചേര്‍ന്ന് മറിയാന്‍ പോയ വിമാനത്തെ കൃത്യസമയത്ത് ആകാശത്തേക്ക് ഉയര്‍ത്തുകയായിരുന്നു പൈലറ്റ്. തിങ്കളാഴ്ച രാവിലെ അബര്‍ദീനില്‍ നിന്ന് എത്തിയ വിമാനമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വിമാനത്തിന്റെ ടയറുകള്‍ നിലംതൊട്ടതിനു പിന്നാലെ കാറ്റില്‍ വിമാനം പൂര്‍ണമായി ഇളകിയാടുകയായിരുന്നു.

വലതു ടയറാണ് ആദ്യം നിലം തൊട്ടത്. ഒന്നുകൂടി പൊങ്ങിയ ശേഷം ഇടതുഭാഗത്തേക്കു വിമാനം ചരിഞ്ഞു. ഒറ്റച്ചക്രത്തില്‍ മീറ്ററുകളോളം സഞ്ചരിച്ച വിമാനം പിന്നീട് നേരെയായെങ്കിലും പിന്നാലെ പറന്നുയരുകയായിരുന്നു. പറന്നുപൊങ്ങുന്നതിനിടെ വിമാനത്തിന്റെ വാല്‍ഭാഗം റണ്‍വേയില്‍ ഉരയുകയും ചെയ്തിരുന്നു. പറന്നുയര്‍ന്ന് ആകാശം ചുറ്റിവന്ന ശേഷം വിമാനം സുരക്ഷിതമായി പിന്നീട് ലാന്റ് ചെയ്തു.