Connect with us

Hi, what are you looking for?

Film News

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഇതാദ്യമായി ആസിഫ് അലി നായകനാകുന്നു; ‘കൂമന്റെ’ പോസ്റ്റര്‍

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതാദ്യമായി ആസിഫ് അലി നായകനാകുന്നു. ‘കൂമന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആസിഫ് അലി അടക്കമുള്ളവര്‍ തന്നെയാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/asifali/?utm_source=ig_embed&ig_rid=e025976a-980d-4f54-8d27-34ef1d3a2df7

മോഹന്‍ലാല്‍ജീത്തു ജോസഫ് ചിത്രം ട്വെല്‍ത്ത്മാന്റെ തിരക്കഥാകൃത്താണ് കൂമന്റെയും രചയിതാവ്. ആല്‍വിന്‍ ആന്റണി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കറും ഒരു പ്രധാന വേഷത്തിലെത്തും. ഫെബ്രുവരി 20നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

വിഷ്ണു ശ്യാം ആണ് സംഗീതം. വരികള്‍ വിനായക് ശശികുമാര്‍. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍. ആര്‍ട്ട് രാജീവ് കൊല്ലം. പ്രൊജക്റ്റ് ഡിസൈന്‍ ഡിക്‌സണ്‍ പൊടുത്താസ്. പൊള്ളാച്ചി, മറയൂര്‍ എന്നിവടങ്ങളിലാണ് കൂമന്റെ ചിത്രീകരണം.

You May Also Like