‘ഇന്ദ്രന്‍സേട്ടന് സ്നേഹാഭിവാദ്യം..’ ഞങ്ങള്‍ രണ്ട് പേരും ഉയര്‍ത്തിപ്പിടിച്ച ഈ ധാര്‍മികത ഏറെ പ്രസക്തമാണ്..!- ഡോ.ബിജു

കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് കഴിഞ്ഞ ദിസമായിരുന്നു നടന്‍ ഇന്ദ്രന്‍സ് ബന്ധപ്പെട്ടവര്‍ക്ക് കത്ത് എഴുതിയത്. താന്‍ ഭാഗമാകുന്ന പല സിനിമകളും വിവിധ ചലച്ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും അതിന്റെ അണിയറപ്രവര്‍ത്തകര്‍…

കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് കഴിഞ്ഞ ദിസമായിരുന്നു നടന്‍ ഇന്ദ്രന്‍സ് ബന്ധപ്പെട്ടവര്‍ക്ക് കത്ത് എഴുതിയത്. താന്‍ ഭാഗമാകുന്ന പല സിനിമകളും
വിവിധ ചലച്ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും അതിന്റെ അണിയറപ്രവര്‍ത്തകര്‍ വിവിധ അവാര്‍ഡുകള്‍ക്കായി ചലച്ചിത്ര അക്കാദമിയടക്കം അവരുടെ കലാസൃഷ്ടികള്‍ അയയ്ക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കെ, താന്‍ കൂടി ഭാഗമായ സമിതിയില്‍ ഇരുന്നുള്ള അവാര്‍ഡ് നിര്‍ണ്ണയരീതി ധാര്‍മ്മികമായി ശരിയല്ലെന്ന് വിശ്വസിക്കുന്നതായും ഇന്ദ്രന്‍സ് വിശദീകരിച്ചിരുന്നു.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ തീരുമാനത്തിന് അഭിനന്ദനം അറിയിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഡോ.ബിജു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇന്ദ്രന്‍സിന് ബിജുവിന്റെ വാക്കുകള്‍…
ചലച്ചിത്ര അക്കാദമിയിലെ ജനറല്‍ കൗണ്‍സില്‍ അംഗത്വം സ്‌നേഹപൂര്‍വ്വം ഇന്ദ്രന്‍സ് ചേട്ടന്‍ നിരസിച്ചു എന്ന വാര്‍ത്ത കണ്ടു . താന്‍ അഭിനയിച്ച സിനിമകള്‍ അവാര്‍ഡിന്റെ മത്സരത്തിനായി വരുമ്പോള്‍ അക്കാദമിയുടെ ഭരണ സമിതിയില്‍ ഇരിക്കുന്നത് ധാര്‍മികത അല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് രാജി . ഈ ധാര്‍മികതയ്ക്ക് സ്‌നേഹാഭിവാദ്യം . അഞ്ചു വര്‍ഷത്തിന് മുന്‍പ് , കഴിഞ്ഞ അക്കാദമിയുടെ തുടക്കത്തില്‍ ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായി എന്നെ തിരഞ്ഞെടുത്തപ്പോള്‍ ഇതേ നിലപാട് സ്വീകരിച്ചു ഞാന്‍ ആ സ്ഥാനം സ്‌നേഹപൂര്‍വ്വം നിരസിച്ചിരുന്നു . എന്റെ സിനിമകള്‍ അവാര്‍ഡിനായി മത്സരിക്കാന്‍ എത്തുമ്പോള്‍ ഞാന്‍ അക്കാദമിയുടെ ഭരണ സമിതിയില്‍ ഇരിക്കുന്നത് ധാര്‍മികതയ്ക്ക് നിരക്കുന്നതല്ല എന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മപ്പെടുത്തിയാണ് ആ സ്ഥാനം നിരസിച്ചത് . ചലച്ചിത്ര അക്കാദമിയില്‍ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം ഒരാള്‍ ധാര്‍മികത മുന്‍നിര്‍ത്തി അക്കാദമി ഭാരവാഹിത്വം വേണ്ട എന്ന് തീരുമാനിച്ചത് .

പിന്നീട് ആ അക്കാദമിയുടെ കാലയളവിലെ അവസാന വര്‍ഷം ഒഴിവുണ്ടായ ഒരു അക്കാദമി അംഗത്വത്തിലേക്ക് ഇന്ദ്രന്‍സ് ചേട്ടനെ നിര്‍ദേശിച്ചിരുന്നു . അന്ന് അദ്ദേഹം ഈ കാരണം തന്നെ സൂചിപ്പിച്ചു പിന്മാറിയിരുന്നു . ഇപ്പോള്‍ വീണ്ടും അദ്ദേഹത്തെ നിര്‍ദേശിക്കുകയും ആ നിലപാടില്‍ തന്നെ അദ്ദേഹം ഉറച്ചു നിന്ന് ആ സ്ഥാനം സ്‌നേഹത്തോടെ നിരസിക്കുകയും ചെയ്തു ..അധികാര സ്ഥാനങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ധാരാളം ആളുകളുള്ള ഈ കാലത്തു വ്യത്യസ്ത കാലയളവുകളില്‍ ഞങ്ങള്‍ രണ്ടു പേരും ഉയര്‍ത്തിപ്പിടിച്ച ഈ ധാര്‍മികത ഏറെ പ്രസക്തമാണെന്ന് കരുതുന്നു . നൈതികത കാത്തു സൂക്ഷിക്കുക എന്നതും കലയുടെ ധര്‍മം ആണ്.

അത് ധാര്‍മികതയുടെ രാഷ്ട്രീയം കൂടിയാണ് …അഞ്ചു വര്‍ഷത്തെ കാലയളവില്‍ ഒരേ വിഷയത്തില്‍ ഒരേ നിലപാട് എടുത്ത രണ്ടുപേര്‍ എന്ന നിലയില്‍ ഞങ്ങള്‍ ഒന്നിച്ചുള്ള ഒരു ഓര്‍മചിത്രം ഒപ്പം ചേര്‍ക്കുന്നു.. എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്.