പരാജപ്പെടാൻ സാധ്യത ഉണ്ടായിട്ടും ഞാൻ ആ ചിത്രത്തിനായി ഒരു പരീഷണം നടത്തി മമ്മൂട്ടി !!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി, ഒട്ടനവധി നല്ല കഥാപാത്രങ്ങളാണ് താരം മലയാള സിനിമ പ്രക്ഷകർക്കായി സമ്മാനിച്ചത്, കൂടാതെ ഒട്ടനവധി പരീക്ഷണ ചിത്രങ്ങളും താരം ചെയ്തിട്ടുണ്ട്, അത്തരത്തിൽ ബോളിവുഡിൽ നിന്നും പ്രജോദനം ഉൾക്കൊണ്ട് താരം പരീക്ഷണം…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി, ഒട്ടനവധി നല്ല കഥാപാത്രങ്ങളാണ് താരം മലയാള സിനിമ പ്രക്ഷകർക്കായി സമ്മാനിച്ചത്, കൂടാതെ ഒട്ടനവധി പരീക്ഷണ ചിത്രങ്ങളും താരം ചെയ്തിട്ടുണ്ട്, അത്തരത്തിൽ ബോളിവുഡിൽ നിന്നും പ്രജോദനം ഉൾക്കൊണ്ട് താരം പരീക്ഷണം നടത്തിയ ഒരു ചിത്രത്തെക്കുറിച്ചുള്ള വാക്കുകളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത്, ഈ സിനിമ അക്കാലത്ത് മലയാള സിനിമക്ക് കേട്ട് കേൾവി ഇല്ലാത്ത പ്രമേയം ആയിരുന്നു. ജി എസ് വിജയൻ എന്ന സംവിധായകൻ എസ് എൻ സ്വാമി എന്ന ജീനിയസ് തിരക്കഥാകൃത്തുമൊപ്പം ചരിത്രം എന്ന വ്യത്യസ്തമായ ചിത്രത്തിലാണ് നടൻ പരീക്ഷണം നടത്തിയത്.

വില്ലനായും നടനായും മമ്മൂട്ടി തന്നെയായിരുന്നു എത്തിയിരുന്നത്, എന്നാൽ ഈ സിനിമയിൽ മമ്മൂട്ടിക്ക് ഡബിൾ റോൾ ആയിരുന്നതും ഇല്ല, അതോടെ ഈ സിനിമയുടെ വിജയത്തെക്കുറിച്ച് അണിയറ പ്രവർത്തകർക്ക് ആശങ്ക ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ നായികയായി ഈ സിനിമയിൽ ശോഭന ആയിരുന്നു അഭിനയിച്ചിരുന്നത്, മമ്മൂട്ടി ഫിലിപ്പ് മണവാളൻ എന്ന ഫിനാൻസിങ് കമ്പനി ഉടമയായും അദ്ദേഹത്തിന്റെ അനിയൻ രാജു എന്ന കഥാപാത്രമായി റഹ്മാനും ആണ് എത്തുന്നത്. അപ്രതീക്ഷിതമായി രാജുവിന്റെ മരണവും രാജു എന്ന കഥാപാത്രം ഉണർത്തുന്ന ക്യൂരിയോസിറ്റിയുമാണ് ചിത്രം പറയുന്നത്.

ചെയ്‌സ് എ ക്രൂക്ക്ഡ് ഷാഡോ എന്ന ഹോളിവുഡ് ത്രില്ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എസ് എൻ സ്വാമി ഈ ചിത്രത്തിൽ തിരക്കഥ ഒരുക്കിയത്, എന്നാൽ ഈ സിനിമ വലിയ വിജയം തന്നെയാണ് കൈവരിച്ചത്, മമ്മൂട്ടിയുടെ അക്കാലത്തെ മികച്ച ചിത്രമെന്നും ഈ പ്സരീക്ഷണ ചിത്രത്തെ അടയാളപെടുത്തിയിരുന്നു.