Connect with us

Hi, what are you looking for?

Film News

‘തുടക്കം മാംഗല്യം’ മാമുക്കോയക്കൊപ്പമുള്ള ചിത്രം മനീഷ കെഎസ്

പല മേഖലകളിലും തന്റെതായ കഴിവ് തെളിയിച്ച് താരമാണ് മനീഷ കെ.എസ്. നടി,റേഡിയോ ജോക്കി, ഗായിക,ഡബ്ബിംഗ് ആർട്ടിസ്റ്റ്, ബിഗ്‌ബോസ് താരം എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ കലാകാരിയാണ് മനീഷ. സോഷ്യൽ മീഡിയിൽ സജീവമായ മനീഷ സോഷ്യൽമീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അന്തരിച്ച നടൻ മാമുക്കോയക്കൊപ്പമുള്ള ഒരു ചിത്രമാണ് മനീഷ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.


ഫോട്ടോയിൽ കാണുന്നത് വിവാഹവേഷത്തിലിരിക്കുന്ന മാമുക്കോയെയും മനീഷയെയുമാണ്. ‘രജനി സംവിധാനം ചെയ്ത ബിഹൈൻഡ് വുഡ്‌സിൽ പുറത്തിറങ്ങിയ വെബ്‌സീരിസ് ആണ് തുടക്കം മാംഗല്യം … മാമുക്കോയക്കയോടൊപ്പം അഭിനയിക്കാൻ കിട്ടിയ അസുലഭമുഹൂർത്തം” മനീഷ ചിത്രത്തിന് കുറിച്ച ക്യാപ്ഷൻ ഇങ്ങനെയായിരുന്നു.

അതേ സമയം രജനി കൃഷ്ണ കെ.ആർ സംവിധാനം ചെയ്ത തുടക്കം മാംഗല്യത്തിൻറെ നാലു എപ്പിസോഡുകൾ യുട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്. ധ്യാൻ ശ്രീനിവാസൻ,ഗോപിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനീഷ രസതന്ത്രം,തൻമാത്ര,എന്നും എപ്പോഴും,ജനമൈത്രി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ രംഗത്തും സജീവമാണ് താരം. കഴിഞ്ഞ ഏപ്രിൽ 26നായിരുന്നു മലയാളികളുടെ പ്രിയ താരം മാമുക്കോയ നമ്മളെ വിട്ടുപിരിഞ്ഞത്

You May Also Like