Film News

മേയ്ക്കോവർ പണ്ണലാമേ..! ചിയാൻ വിക്രം വീണ്ടും ഞെട്ടിക്കുമെന്നുറപ്പ്, തങ്കലാൻ പുതിയ അപ്ഡേറ്റ് എത്തി

വീണ്ടും മേയ്ക്കോവർ കൊണ്ട് ചിയാൻ വിക്രം ഞെട്ടിക്കുന്ന പാ രഞ്‍ജിത്ത് ചിത്രം തങ്കലാൻ അടുത്ത വർഷം പൊങ്കലിന് എത്തുമെന്ന് റിപ്പോർട്ട്. പാ രഞ്‍ജിത്തും വിക്രമും ഒന്നിക്കുമ്പോൾ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. തങ്കലാൻ 2024 പൊങ്കലിനെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന ‘തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാർ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാൻ ഒരുങ്ങുന്നത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിൻറെ പശ്ചാത്തലം കർണാടകത്തിലെ കോളാർ ഗോൾഡ് ഫീൽഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്‍സിൽ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ‘തങ്കലാൻ’ ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. പാർവതി തിരുവോത്തും മാളവിക മോഹനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി വലിയ താര നിരയും ഒപ്പമുണ്ട്. ഛായാഗ്രാഹണം എ കിഷോറാണ്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്’ എസ് എസ് മൂർത്തിയാണ് കലാ സംവിധാനം നിർവഹിക്കുന്നത്.

Trending

To Top