തെറ്റിപ്പോയി എന്റെ ലാലേട്ടാ..! കൃത്യമായ തിരുത്തലുമായി ആരാധകർ, പുതിയ ചിത്രം വൈറൽ

പുതിയ ഉണ്ണിക്കുട്ടനുമൊത്തുള്ള അശോകേട്ടന്റെ ചിത്രം വൈറൽ. പറഞ്ഞു വരുന്നത് യോദ്ധയിലെ മലയാളികളുടെ സ്വന്തം തൈപ്പറമ്പിൽ അശോകനെ കുറിച്ച് തന്നെയാണ്. ഇന്നും മലയാളി മനസിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് യോദ്ധ. ചിത്രത്തിലെ അശോകേട്ടൻ – ഉണ്ണിക്കുട്ടൻ…

പുതിയ ഉണ്ണിക്കുട്ടനുമൊത്തുള്ള അശോകേട്ടന്റെ ചിത്രം വൈറൽ. പറഞ്ഞു വരുന്നത് യോദ്ധയിലെ മലയാളികളുടെ സ്വന്തം തൈപ്പറമ്പിൽ അശോകനെ കുറിച്ച് തന്നെയാണ്. ഇന്നും മലയാളി മനസിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് യോദ്ധ. ചിത്രത്തിലെ അശോകേട്ടൻ – ഉണ്ണിക്കുട്ടൻ കോംബോ വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോൾ ഇതാ പുതിയ ഉണ്ണിക്കുട്ടനെ കണ്ടെത്തിയിരിക്കുകയാണ് മോഹൻലാൽ.

മനോഹരമായ ഒരു ചിത്രമാണ് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ചത്. പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും- എന്ന അടിക്കുറിപ്പിലാണ് താരം ഫോട്ടോ പങ്കുവച്ചത്. മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയാണ് ചിത്രം പകർത്തിയത്. എന്തായാലും ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

എന്നാൽ, മോഹൻലാൽ കുറിച്ച് അടിക്കുറിപ്പ് ആരാധകർ തിരുത്തുന്നുണ്ട്. അശോകേട്ടൻ അല്ല അക്കോസേട്ടൻ എന്നാണ് ആ തിരുത്ത്. യോദ്ധയുടെ രണ്ടാം ഭാഗം എടുത്തൂടെ എന്ന ചോദ്യവും നിരവധി പേർ ഉന്നയിക്കുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംമ്പുരാൻ ആണ് മോഹൻലാലിന്റെ പുതിയ ചിത്രം. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിനായി ആരാധകർ വലിയ കാത്തിരിപ്പിലാണ്.