ക്രിസ്റ്റി ഇന്ന് അര്‍ധരാത്രിയില്‍ ഒടിടിയിലെത്തും- എവിടെ കാണാം

യുവതാരങ്ങളായ മാത്യു തോമസ്, മാളവിക മോഹന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്ത പുതിയ ചിത്രം ക്രിസ്റ്റി ഒടിടിയിലെത്തിയിരിക്കുകയാണ്. സോണി ലിവ് ആണ് ക്രിസ്റ്റിയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം…

യുവതാരങ്ങളായ മാത്യു തോമസ്, മാളവിക മോഹന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്ത പുതിയ ചിത്രം ക്രിസ്റ്റി ഒടിടിയിലെത്തിയിരിക്കുകയാണ്. സോണി ലിവ് ആണ് ക്രിസ്റ്റിയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഇന്ന്, അര്‍ധരാത്രി മുതല്‍ ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീമിങ് ആരംഭിക്കും.

ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമായ ക്രിസ്റ്റിയില്‍ തന്നെക്കാള്‍ മുതിര്‍ന്ന യുവതിയെ പ്രണയിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ്. വ്യത്യസ്തമായ ഒരു പ്രണയകഥയാണ് സിനിമ പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമ ഫെബ്രുവരി 17നാണ് പ്രദര്‍ശനത്തിനെത്തിയത്. ക്രിസ്റ്റി എന്ന സിനിമയില്‍ മാത്യു തോമസ് ടൈറ്റില്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജോയ് മാത്യു, രാജേഷ് മാധവന്‍, മുത്തുമണി, വിനീത് വിശ്വം, ജയ എസ് കുറുപ്പ്, വീണ നായര്‍,സ്മിനു സിജോ , മഞ്ജു പത്രോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ്.റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് ക്രിസ്റ്റി എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങള്‍ സംഗീതം ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹണം.സിനിമയുടെ എഡിറ്റിംഗ് മനു ആന്റണിയാണ് നിര്‍വഹിക്കുന്നത്.