Connect with us

Hi, what are you looking for?

Film News

പ്രണയവും, നർമ്മവും മനസു നിറച്ച അനുരാഗത്തിന്റെ ടീസർ പുറത്തു 

‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രത്തിന് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് ‘അനുരാഗം’. പ്രണയവും, നർമ്മവും മനസു നിറച്ച അനുരാഗത്തിന്റെ ടീസർ പുറത്തു വിട്ടു. സത്യ൦ സിനിമാസ്, ലക്ഷ്മി നാഥ് ക്രിയേഷൻസ് എന്നി ബാനറുകളുടെ പ്രേമ ചന്ദ്രൻ എം ജി, സുധീഷ് എൻ  എന്നിവർ നിർമിച്ച ചിത്രം ആണ് അനുരാഗം, വൺ വേ പ്രണയ കഥ പറയുന്ന ഈ ചിത്രം മെയ് 5  നെ തീയറ്ററുകളിൽ  റിലീസ് ആകുകയാണ്.

ചിത്രത്തിന്റെ രചന നിർവഹിച്ചത് അശ്വിൻ ജോസ്. മലയാളത്തിലും, തമിഴിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ദേവയാനിയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവാണ് ഈ ചിത്രത്തിലൂടെ, ദേവയാനിയെ കൂടാതെ തെന്നെന്ദ്യൻ സംവിധായകൻ ഗൗതം വാസുദേവ് മേനോനും അഭിനയിക്കുന്നു. കൂടാതെ ഷീല,ലെന, ജോണി ആന്റണി, അശ്വിൻ ജോസ്, ഗൗരി ജി കിഷൻ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

സുരേഷ് ഗോപിയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. സംഗീതം ജോയൽ ജോൺസൺ, ലിജിപ്പോൾ  എഡിറ്റിംഗ്, വരികൾ മോഹൻരാജ്, മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ. അനീസ് നാടോടി സഹസംവിധാനം. പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശേരി. മേക്കപ്പ് അമൽ ചന്ദ്ര, എക്സ് ക്യൂട്ടീവ് പ്രൊഡ്യൂസർ ബിനു കുര്യൻ.

You May Also Like