Connect with us

Hi, what are you looking for?

Film News

എഴുതിയത് ഉദയകൃഷ്ണ ആയത് കൊണ്ട് മനസിലെ അഴുക്ക് നിരൂപകർ ശർദ്ദിച്ചത് കൊണ്ട് വിജയമാവാതെ പോയ ചിത്രം

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്നതാണ് മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍. ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. എഴുതിയത് ഉദയകൃഷ്ണ ആയത് കൊണ്ട് മനസിലെ അഴുക്ക് നിരൂപകര്‍ ശര്‍ദ്ദിച്ചത് കൊണ്ട് വിജയമാവാതെ പോയ ചിത്രമാണെന്നാണ് ജില്‍ ജോയ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സ്ഫടികം സിനിമയില്‍ ചാക്കോ മാഷ് ആസ്വദിച്ചു ചോക്ലേറ്റ് തിന്ന ശേഷം, മകന്‍ വാങ്ങിച്ചത് ആണെന്ന് അറിയുമ്പോള്‍ തുപ്പി കളയുന്നുണ്ട്..
ഏകദേശം ഇവിടെ ഉള്ള പല നിരൂപകരും ആ ചിന്താഗതി ഉള്ള ചാക്കോ മാഷ് ആണെന്ന് ഈ പടം കണ്ടപ്പോള്‍ മനസിലായി..
ക്രിസ്റ്റഫര്‍ ??.
എഴുതിയത് ഉദയകൃഷ്ണ ആയത് കൊണ്ട് മനസിലെ അഴുക്ക് നിരൂപകര്‍ ശര്‍ദ്ദിച്ചത് കൊണ്ട് വിജയമാവാതെ പോയ ചിത്രം.
എനിക്ക് ഇഷ്ടപ്പെട്ടു..

ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തിയ ക്രിസ്റ്റഫര്‍ നിര്‍മ്മിക്കുന്നത് ആര്‍.ഡി ഇല്യൂമിനേഷന്‍സ് എല്‍.എല്‍.പി ആണ്. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ്` ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

You May Also Like