സിഐഡി മൂസ 2 അപ്ഡേറ്റുമായി സംവിധായകൻ ജോണി ആന്റണി!

പ്രേക്ഷകർക്ക് പ്രിയപ്പെട്ട സിനിമയാണ് സിഐഡി മൂസ 2. ഇപ്പോഴിതാ രണ്ട് പതിറ്റാണ്ടിനിപ്പുറം ‘സിഐഡി മൂസ’യുടെ രണ്ടാം ഭാഗവുമായി സംവിധായകൻ ജോണി ആന്റണി എത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. അടുത്തമാസം അതായത് ജൂലൈ 4ന്…

പ്രേക്ഷകർക്ക് പ്രിയപ്പെട്ട സിനിമയാണ് സിഐഡി മൂസ 2. ഇപ്പോഴിതാ രണ്ട് പതിറ്റാണ്ടിനിപ്പുറം ‘സിഐഡി മൂസ’യുടെ രണ്ടാം ഭാഗവുമായി സംവിധായകൻ ജോണി ആന്റണി എത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. അടുത്തമാസം അതായത് ജൂലൈ 4ന് ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ചുള്ള തീരുമാനത്തിലേക്ക് എത്തുമെന്നാണ് സംവിധായകൻ പറഞ്ഞിരിക്കുന്നത്. കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ജോണി ആന്റണി ഇക്കാര്യെ വ്യക്തമാക്കിയത്

‘സിഐഡി മൂസ 2 എടുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ഉദയനും സിബിയും ഇപ്പോൾ രണ്ടായിരിക്കുകയാണ്. അവരെ ഒന്നിപ്പിച്ച് വേണം ഇനി ഒരു സിനിമയിലേക്ക് പോകാൻ. ചിലപ്പോൾ ഈ ജൂലൈ 4ന് അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുകയും ഭാവിയിൽ മൂസ 2 വരാനുള്ള സാധ്യതയുമുണ്ട്. കൂടാതെ രണ്ട് മൂന്ന് മാസത്തിനുള്ളിൽ സിനിമയുടെ മറ്റ് വിവരങ്ങൾ അറിയാൻ പറ്റും. ക്യാപ്റ്റൻ രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഹനീഫ്ക്ക എന്നിവർ വേർപിരിഞ്ഞെങ്കിലും അതിൽ വലിയ സീനില്ല. മൂസ രണ്ടാം ഭാഗം ചെയ്യുമ്പോൾ നടി-നടന്മാർക്ക് തുടർച്ചയുണ്ടാവില്ല. മൂസയും ഡോഗും ഉണ്ടെങ്കിൽ സിഐഡി മൂസയ്ക്ക് ഒരു തുടർച്ചയുണ്ടാകുമെന്നാണ് ജോണി ആന്റണി പറഞ്ഞത്.

‘ദിലീപ് തന്നെയായിരിക്കും മൂസ. അതിലൊരു മാറ്റവുവില്ല” സംവിധായകൻ പറഞ്ഞു. 2003 ജൂലൈ 4ന് ആയിരുന്നു സിഐഡി മൂസ റിലീസ് ചെയ്തത്. മലയാള സിനിമയിൽ ഏറെ ആരാധകരുള്ള ചിത്രമാണ് സിഐഡി മൂസ. നർമ മുഹൂർത്തങ്ങൾ കൊണ്ടും ഇന്നും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയത് ഭാവനയായിരുന്നു