Connect with us

Hi, what are you looking for?

Film News

ചതിയും വഞ്ചനയും സ്ഥിരം തൊഴിലാക്കിയവരെയും ജാതി കോമരങ്ങളെ കണക്കിന് പരിഹസിക്കുന്നുണ്ട് ഈ ചിത്രം

സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് മധുര മനോഹര മോഹം. രജിഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ, തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള സിനിമ ജൂൺ പതിനാറിന് പ്രദർശനത്തിനെത്തിയത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ടിപ്പിക്കൽ നായർ തറവാടും അവിടുത്തെ കഥയുമാണ് സിനിമ പറയുന്നത്.

മൂവി ഗ്രൂപ്പിൽ മധുര മനോഹര മോഹം എന്ന സിനിമയെ കുറിച്ച് വന്നൊരു പോസ്റ്റാണ് വൈറലായിമാറിയിരിക്കുന്നത്. ചതിയും വഞ്ചനയും സ്ഥിരം തൊഴിലാക്കിയവരെയും ജാതി കോമരങ്ങളേയും കണക്കിന് പരിഹസിക്കുന്നുണ്ട് ചിത്രം എന്നാണ് ഷംനാദ് ഷാന പറയുന്നത്.എങ്കേജിങ് ആയ കഥയിലൂടെയും കളർഫുൾ ഫ്രെയിമുകളിലൂടെയും മുന്നോട്ട് പോകുന്ന ചിത്രം കോമഡി എന്റർടൈനർ എന്ന വാക്കിനോട് നൂറു ശതമാനം നീതി പുലർത്തുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു.

 

മധുര മനോഹര മോഹം
പത്തനംതിട്ടയിലെ ഒരു സാധാരണ ഗ്രാമത്തിലെ നായർ കുടുംബം. ഒരമ്മയും അവരുടെ മൂന്ന് മക്കളുമാണ് അവിടത്തെ അംഗങ്ങൾ…
ജാതിയുടെ പേരിൽ അഭിമാനം കൊള്ളുന്ന ആ അമ്മയ്യും മൂത്ത മകനും കുടുംബത്തിലെ രണ്ടാമത്തെ മകളായ മീരയുടെ ഒരു ക്രിസ്ത്യാനി ചെക്കനുമായുള്ള പ്രണയബന്ധത്തെ കുറിച്ച് അറിയുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളുടെയും കഥയാണ് സിനിമ പറയുന്നത്..

എങ്കേജിങ് ആയ കഥയിലൂടെയും കളർഫുൾ ഫ്രെയിമുകളിലൂടെയും മുന്നോട്ട് പോകുന്ന ചിത്രം കോമഡി എന്റർടൈനർ എന്ന വാക്കിനോട് നൂറു ശതമാനം നീതി പുലർത്തുന്നുണ്ട്.

സ്റ്റെഫി സേവിയർ എന്ന സംവിധായികയുടെ ആദ്യ സിനിമയാണിതെങ്കിലും ഒരു തുടക്കകാരിയുടെ സിനിമയാണെന്ന് തോന്നാത്ത രീതിയിൽ സ്റ്റെഫി ഈ പടത്തെ മികച്ചതാക്കി.

പ്രകടനങ്ങളിൽ സ്‌ക്രീനിൽ വന്ന് പോയ ഓരോരുത്തരും അഴിഞ്ഞാടിയ സിനിമയാണ് മധുര മനോഹരമോഹം..

അതിപ്പോൾ ബിന്ദു പണിക്കർ ആയാലും ഷറഫുദ്ധീൻ ആയാലും സൈജു കുറുപ്പായാലും എല്ലാരും ഒന്നിനൊന്നു കിടു ആയിരുന്നു. ??

കോമെടി സിനിമയാണെങ്കിലും സിനിമ ചർച്ച ചെയ്യുന്ന വിഷയത്തിന് ഇന്നത്തെ നമ്മുടെ സമൂഹത്തിൽ വലിയ പ്രസക്തിയുണ്ട്.

സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ്.വിജയരാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, ആർഷ ബൈജു, സുനിൽ സുഖദ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..ബിത്രിഎം ക്രിയേഷൻസാണ് സിനിമ നിർമ്മിക്കുന്നത്

 

You May Also Like