‘നീ കാൻസിലെ വെളിച്ചമാണ്. ഇതിനെ വിശേഷിപ്പിക്കാൻ കൃത്യമായ മറ്റൊരു വാക്കില്ല’സണ്ണി ലിയോണിനെ പ്രശംസിച്ച് ഭർത്താവ് ഡാനിയൽ വെബർ

പോൺ താരമായി എത്തി ഇന്ത്യൻ സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് സണ്ണി ലിയോൺ. ഇപ്പോൾ ഇന്ത്യൻ സിനിമാലോകത്തിന് അഭിമാനമായി സണ്ണി ലിയോൺ അഭിനയിച്ച കെന്നഡി എന്ന ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്.…

പോൺ താരമായി എത്തി ഇന്ത്യൻ സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് സണ്ണി ലിയോൺ. ഇപ്പോൾ ഇന്ത്യൻ സിനിമാലോകത്തിന് അഭിമാനമായി സണ്ണി ലിയോൺ അഭിനയിച്ച കെന്നഡി എന്ന ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംവിധായകൻ അനുരാഗ് കശ്യപിനൊപ്പം സണ്ണി റെഡ് കാർപ്പറ്റിൽ ചുവടുവെച്ചിരുന്നു.

ഇപ്പോഴിതാ സണ്ണി ലിയോണിനെ പ്രശംസിച്ചുകൊണ്ട് ഭർത്താവ് ഡാനിയൽ വെബർ രംഗത്തെത്തിയിരിക്കുകയാണ്. ”നീ കാൻസിലെ വെളിച്ചമാണ്. ഇതിനെ വിശേഷിപ്പിക്കാൻ കൃത്യമായ മറ്റൊരു വാക്കില്ല. ഞാൻ എന്റെ കണ്ണുകൊണ്ട് ചരിത്രത്തിന് സാക്ഷിയായി. എല്ലാവർക്കും അവരുടേതായ യാത്രകളുണ്ട്. പക്ഷേ എല്ലാവർക്കും അവരുടെ സ്വപ്നം പിടിച്ചെടുക്കാനാവില്ല.നീ ലക്ഷക്കണക്കിന് പേർക്ക് പ്രചോദമാണ്” ഇങ്ങനെയാണ് ഡാനിയൽ വെബ്ബർ ഇൻസ്റ്റഗ്രമിൽ കുറിച്ചത്.

ഡാനിയൽ വെബ്ബറിന്റെ ഈ പോസ്റ്റിന് മറുപടിയുമായി സണ്ണി ലിയോണി എത്തിയിട്ടുണ്ട് ‘ഇത് എന്റെ മാത്രം നിമിഷമായിരുന്നില്ലെന്നും നമ്മുടെ നിമിഷമായിരുന്നു’എന്നുമാണ് സണ്ണി ലിയോൺ കുറിച്ചത്. സണ്ണിയുടെ റെഡ്കാർപ്പറ്റ് ചിത്രങ്ങൾക്കൊപ്പമായിരുന്നു പോസ്റ്. ഹൈ സ്ലിറ്റ് സാറ്റിൻ ഗൗൺ ധരിച്ചാണ് സണ്ണി എത്തിയത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത കെന്നഡിയാണ് കാനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമ.