Connect with us

Hi, what are you looking for?

Film News

അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രം ‘തിമിംഗല വേട്ട’; പോസ്റ്റർ പുറത്ത്

അനൂപ് മേനോനെ പ്രധാന കഥാപാത്രമാക്കി രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തിമിംഗല വേട്ട. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നതും സംവിധായകൻ രാകേഷ് ഗോപൻ തന്നെയാണ്. ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, ആത്മീയ രാജൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്.

 

സമകാലികരാഷ്ട്രീയത്തിലെ ചില സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു പൊളിറ്റിക്കൽ ചിത്രമാണ് തിമിംഗലവേട്ട എന്ന് സംവിധായകൻ മാധ്യമങ്ങളെ അറിയിച്ചു. അശ്വിൻ മാത്യു, വിജയരാഘവൻ, ദീപു കരുണാകരൻ തുടങ്ങിയ നടന്മാരും തിമിംഗല വേട്ട എന്നചിത്രത്തിന്റെ ഭാഗമാണ്. അതേസമയം അനൂപ് മേനോന്റെ അക്വാട്ടീക് യൂണിവേഴ്‌സിലെ പടമാണോ തിമിംഗലവേട്ട എന്നാണ് ആരാധകർ ചോദിക്കുന്നത്.

വിഎംആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രദീപ് നായരാണ്. എഡിറ്റർ നൗഫൽ അബ്ദുള്ള,ബിജിബാൽ ആണ് സംഗീത സംവിധായകൻ.പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, ആർട്ട് ഡയറക്ടർ സാബുറാം, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, മേക്കപ്പ് റോണക്‌സ് സേവ്യർ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം , പബ്ലിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ.

 

You May Also Like