അസ്വസ്ഥത അനുഭവപ്പെട്ടു; ദീപിക പദുക്കോണ്‍ വീണ്ടും ആശുപത്രിയില്‍

ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണിനെ തിങ്കളാഴ്ച രാത്രി പെട്ടെന്നുള്ള അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ട്. ബോളിവുഡ് മാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപിക അസ്വസ്ഥയാണെന്ന് പരാതിപ്പെട്ടു, ഭര്‍ത്താവ് രണ്‍വീര്‍…

ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണിനെ തിങ്കളാഴ്ച രാത്രി പെട്ടെന്നുള്ള അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ട്. ബോളിവുഡ് മാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപിക അസ്വസ്ഥയാണെന്ന് പരാതിപ്പെട്ടു, ഭര്‍ത്താവ് രണ്‍വീര്‍ സിംഗ് ഉടന്‍ തന്നെ താരത്തെ മുംബൈയിലെ ബീച്ച് കാന്‍ഡി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പ്രഭാസിനൊപ്പമുള്ള ‘പ്രോജക്റ്റ് കെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ നടക്കുമ്പോള്‍ ഹൃദയമിടിപ്പ് പെട്ടെന്ന് വര്‍ധിച്ചതിനെ തുടര്‍ന്ന് ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് താരം പെട്ടെന്ന് തന്നെ ആശുപത്രി വിട്ടിരുന്നു. നിലവിലെ അസുഖത്തെ കുറിച്ച് നടിയുമായി ബന്ധപ്പെട്ടവര്‍ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും താരം സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി.