മോക്ഷം ലഭിക്കണം! സ്വയം കുഴിച്ചുമൂടി യുവാവ്, അത്ഭുതരക്ഷ

മോക്ഷ പ്രാപ്തിക്കായി സ്വയം സമാധി നടത്തി യുവാവ്. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് ദാരുണ സംഭവം. പൊലീസിന്റെ അടിയന്തിര ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ചു. അന്ധവിശ്വാസങ്ങളാണ് യുവാവിനെ സ്വയം സമാധി നടത്താന്‍ പ്രേരിപ്പിച്ചത്. സംഭവമറിഞ്ഞെത്തിയ പോലീസ് യുവാവിനെ…

മോക്ഷ പ്രാപ്തിക്കായി സ്വയം സമാധി നടത്തി യുവാവ്. ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് ദാരുണ സംഭവം. പൊലീസിന്റെ അടിയന്തിര ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ചു. അന്ധവിശ്വാസങ്ങളാണ് യുവാവിനെ സ്വയം സമാധി നടത്താന്‍ പ്രേരിപ്പിച്ചത്.

സംഭവമറിഞ്ഞെത്തിയ പോലീസ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. രാംജാന്‍പൂര്‍ നിവാസിയാണ് യുവാവ്. മോക്ഷം’ ലഭിക്കാന്‍ നവരാത്രിക്ക് മുന്‍പായി ഭൂമി കുഴിച്ച് സ്വയം കുഴിച്ചിടണമെന്ന് പുരോഹിതനാണ് യുവാവിനെ ഉപദേശിച്ചത്.

അദ്ദേഹത്തിന്റെ വാക്ക് കേട്ടാണ് യുവാവ് ഈ സാഹസത്തിന് മുതിര്‍ന്നത്. അപകടകരമായ സാഹചര്യം അറിഞ്ഞയുടനെ പോലീസ് എത്തി. ഉടന്‍ മണ്ണ് മാറ്റി യുവാവിനെ പുറത്തെടുത്ത് രക്ഷപ്പെടുത്തി. സമയം വൈകിയിരുന്നെങ്കില്‍ യുവാവിന്റെ ജീവന്‍ നഷ്ടമാകുമായിരുന്നു. സംഭവത്തില്‍ പുരോഹിതനെതിരായി പൊലീസ് കേസ് എടുത്തു.

blockquote class=”twitter-tweet”>

In UP's Unnao, a man was 'duped' into taking Samadhi allegedly by local sadhus. He was rescued on time by the local police from a pit covered with bamboo and mud. An FIR has been registered against the sadhus. pic.twitter.com/8avjNN55Ar

— Piyush Rai (@Benarasiyaa) September 27, 2022