Connect with us

Hi, what are you looking for?

Film News

‘ചായ കാച്ചലെന്ന്’ പരിഹസിച്ചവരൊക്കെ എങ്ങനെ സഹിക്കും; സാക്ഷാൽ വിജയ്‍യുടെ മകനായി നമ്മുടെ ‘കുമ്പളങ്ങീലേ ചെക്കൻ’

വിജയ്‌യുടെ ഒരു ഛായ ഉണ്ടല്ലോ… ‘കുമ്പളങ്ങി നൈറ്റ്സ്’ ഇറങ്ങിയപ്പോൾ മുതൽ നടൻ മാത്യു തോമസിനെ കുറിച്ച് പലരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അഭിനയിച്ച 10 സിനിമകളിൽ ആറെണ്ണത്തിലും വിജയ് സിനിമകളുടെയോ വിജയ്‌യുടെയോ റഫറൻസ് കൂടെ വന്നതോടെ ഇക്കാര്യം കൂടുതൽ ചർച്ചയായി. എന്നാൽ, ചിലരൊക്കെ തമാശയായും പരിഹസിച്ചുമൊക്കെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അവർക്കുള്ള മറുപടി ആവുകയാണ് ‘ലിയോ’. കൈതിയും വിക്രമും കൊണ്ട് ഞെട്ടിച്ച സാക്ഷാൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’ എന്ന ചിത്രത്തിൽ വിജയ്‍യുടെ മകനായാണ് മാത്യു എത്തുന്നത്.

ആദ്യ തമിഴ് ചിത്രത്തിൽ തന്നെ കൊതിപ്പിക്കുന്ന വേഷമാണ് മാത്യൂവിന് കിട്ടിയിരിക്കുന്നത്. ചിത്രം ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സിൽ ആണോയെന്ന് രഹസ്യം ഇപ്പോഴും പുറത്ത് വരാത്തതിനാൽ സിനിമയെ കുറിച്ച് മാത്യുവിന് പോലും ഒന്നും പറയാൻ കഴിയാത്ത അവസ്ഥയാണ്. ചിത്രത്തിന്റെ ട്രെയിലറിൽ മാത്യുവിനെ മികച്ച രം​ഗങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘അൻപെനും’ എന്ന ഗാനരംഗത്തിലും തൃഷയ്ക്കും വിജയ്‌ക്കുമൊപ്പം മാത്യുവും ഉണ്ടായിരുന്നു.

ലിയോയിൽ മാത്യു സൂപ്പറായി ചെയ്തിട്ടുണ്ട് എന്ന് സംവിധായകൻ ലോകേഷ് തന്നെ പറഞ്ഞതോടെ മലയാളികൾക്കും സന്തോഷമാണ്. ‘‘ മാത്യുവിന്റെ ഇതിനു മുൻപുള്ള മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. നല്ല പെർഫോർമറാണ്. ഈ കഥാപാത്രത്തെ വളരെ അനായാസമായി ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിച്ചു. മനസ്സിലുള്ള കഥാപാത്രങ്ങളെ ഇങ്ങനെയുള്ള താരങ്ങൾക്കു നൽകുമ്പോൾ തന്നെ നമ്മുടെ പകുതി ജോലി പൂർത്തിയായി – ലോകേഷ് പറഞ്ഞു.

You May Also Like