Connect with us

Hi, what are you looking for?

Film News

വിജയ് യുടെ പിതാവ് തന്നെ അങ്ങനെ പറഞ്ഞോ..? ഞെട്ടലോടെ ആരാധകര്‍..!! നിലവാരമില്ല..!!

മാസ്റ്റര്‍ സിനിമയില്‍ വിജയ് യുടെ മിന്നും പ്രകടനവും ഡോകടര്‍ എന്ന സിനിമയ്ക്ക് ശേഷം ദിലീപ് നെല്‍സണ്‍ ഒരുക്കുന്ന വിജയ് ചിത്രവും… ഈ രണ്ട് ഘടകങ്ങള്‍ മാത്രം മതിയായിരുന്നു ആരാധകര്‍ക്ക് ബീസ്റ്റ് എന്ന ചിത്രത്തില്‍ ഒരുപാട് പ്രതീക്ഷയര്‍പ്പിക്കാന്‍. എന്നാല്‍ വലിയൊരു നിരാശ തന്നെ ആയിരുന്നു സിനിമ തന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പ്രീ റീലീസ് സമയത്ത് തന്നെ വലിയ ഹൈപ്പോടെ എത്തിയ സിനിമയ്ക്ക് പക്ഷേ പ്രതീക്ഷച്ചത് പോലെ പ്രേക്ഷകരില്‍ നിന്നൊരു സ്വീകരണം ലഭിച്ചില്ല.

സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന്റെ തിരക്കഥയും അവതരണവും നന്നായില്ലെന്നായിരുന്നു പൊതുവേ ഉള്ള അഭിപ്രായം ഇപ്പോഴിതാ അതേ അഭിപ്രായവുമായി നടന്‍ വിജയ് യുടെ പിതാവ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഒരു സൂപ്പര്‍താരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും.. സിനിമയ്ക്ക് പാളിച്ച സംഭവിച്ചത്,

ചിത്രത്തിന്റെ തിരക്കഥയിലും അവതരണത്തിലും ചന്ദ്രശേഖര്‍ തുറന്നടിച്ചു. ഒരു തമിഴ് മാധ്യമത്തിന് അദ്ദേഹം നല്‍കിയ അഭിമുഖത്തിലെ ഈ പ്രസക്ത ഭാഗങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. സമ്മിശ്ര പ്രതികരണം നേടുന്നതിന് പിന്നാലെ കെ.ജി.എഫ് 2 കൂടി എത്തിയത് ബീസ്റ്റിനെ വലിയ തോതില്‍ തന്നെ പ്രതികൂലമായി ബാധിച്ചു. അറബിക് കുത്ത് പാട്ട് എത്തുന്നതു വരെ മാത്രമേ സിനിമ കണ്ടിരിക്കാന്‍ സാധിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ‘വിജയ് എന്ന താരത്തെ മാത്രം ആശ്രയിച്ച്

beast-new-song jolly o gymkhana song released

മുന്നോട്ടു പോകുന്ന ചിത്രമായിപ്പോയി ബീസ്റ്റ്. നായകന്റെ താരപദവി കൊണ്ടുമാത്രം ചിത്രം രക്ഷപെടുമെന്ന് കരുതുന്നത് തെറ്റാണ്. ബീസ്റ്റിന്റെ എഴുത്തിനും അവതരണത്തിനും നിലവാരമില്ല… എന്ന് കൂടി ചന്ദ്ര ശേഖര്‍ കൂട്ടിച്ചേര്‍ത്തു.

You May Also Like