താരരാജാക്കന്മാര്‍ നോക്കിനില്‍ക്കെ ദിലീപേട്ടനെമാത്രം നയന്‍സ് വിവാഹം ക്ഷണിച്ചത് എന്തുകൊണ്ട്..? ; ദിലീപ് അത്ര നല്ലവനോ, ആ കഥ ഇങ്ങനെ,

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത് നയന്‍താരയാണ്. ഏവരും ഉറ്റുനോക്കിയിരുന്ന കാത്തിരുന്ന വിവാഹം. ഏറെ പ്രത്യേകതകള്‍ക്കൊണ്ട് സമ്പന്നമായ വിവാഹമായിരുന്നു അത്. അതുകൊണ്ടു തന്നെ വിവാഹ വസ്ത്രം, ആഭരണം, ഭക്ഷണം, ഉള്‍പ്പെടെ വിവാഹത്തിന് എത്തിയവരെല്ലാം…

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത് നയന്‍താരയാണ്. ഏവരും ഉറ്റുനോക്കിയിരുന്ന കാത്തിരുന്ന വിവാഹം. ഏറെ പ്രത്യേകതകള്‍ക്കൊണ്ട് സമ്പന്നമായ വിവാഹമായിരുന്നു അത്. അതുകൊണ്ടു തന്നെ വിവാഹ വസ്ത്രം, ആഭരണം, ഭക്ഷണം, ഉള്‍പ്പെടെ വിവാഹത്തിന് എത്തിയവരെല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചു.

മാധ്യമങ്ങള്‍ക്കു പോലും പ്രവേശനമില്ലാതിരുന്ന ആ വിവാഹവേദിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. അപ്പോഴാണ് ഒരുകാര്യം ശ്രദ്ധിക്കപ്പെടുന്നത്. വിവാഹത്തില്‍ പങ്കെടുത്ത പ്രമുഖരില്‍ മലയാളത്തില്‍ നിന്നും ഇടംനേടിയവരില്‍ അതാ നടന്‍ ദിലീപ്. അതും ലാലേട്ടനും മമ്മൂക്കയും ഉള്‍പ്പെടെയുള്ള താര രാജാക്കന്മാര്‍ പുറത്ത് നോക്കി നില്‍ക്കേ.

കൂടെ അഭിനയിച്ചതിന്റെ ബന്ധമെങ്കില്‍ മനസ്സിനക്കരെ, വിസ്മയ തുമ്പത്ത് തുടങ്ങിയ ചിത്രങ്ങള്‍ മുതല്‍ മോഹന്‍ലാലും മമ്മൂട്ടിയും ലിസ്റ്റില്‍ ഇടം പിടിക്കേണ്ടതാണ്. പിന്നീടാണ് ദിലീപിനൊപ്പം അഭിനയിക്കാന്‍ താരം എത്തിയത്. അതുമാത്രമല്ല, നിലവില്‍ ദിലീപ് ഒരു വിവാദ താരമാണ്. അത്തരമൈാരു സാഹചര്യത്തില്‍ പോലും ഈ വിളി ഒഴിവാക്കിയതുമില്ല. അത്രമേല്‍ ദൃഡമായ ഒരു ബന്ധം ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നുവോ..?

ഇതില്‍ നിന്നും മനസ്സിലാകുന്നത്, അല്ലെങ്കില്‍ ഇതിനുള്ള മറുപടി ഇതിന് മുന്‍പ് പലരും പറഞ്ഞ അക്കാര്യം തന്നെയാണ്. കാര്യം എന്തും ആയിക്കൊള്ളട്ടെ, ദിലീപ് സുഹൃത്ബന്ധം കാത്തു സൂക്ഷിക്കുന്നതില്‍ മറ്റുള്ളവരെക്കാള്‍ ഏറെ മുന്‍പിലാണ്. ഒരുപാടുപേര്‍ തങ്ങളെ ദിലീപാണ് സഹായിച്ചുവെന്നും ദിലീപാണ് സിനിമാ രംഗത്തേയ്ക്ക് കൈ പിടിച്ച് എത്തിച്ചതെന്നും ജീവിതം രക്ഷപെടുത്തിയത് എന്നും വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരുന്നു. താരരാജാക്കന്മാരില്‍ പോലും കാണാത്ത അനുകമ്പയും ദയയും സഹജീവി സ്‌നേഹവും ഒക്കെ ആയിരിക്കാം ഇപ്പോള്‍ നയന്‍താരയുടെ വിവാഹ ചടങ്ങുകളിലേയ്ക്കും ദിലീപിനെ എത്തിച്ചതിന് പിന്നില്‍.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ നയന്‍താരയുടെ വിവാഹ ചിത്രങ്ങളാണ്. ആ വസ്ത്രങ്ങളും ആഭരണങ്ങളും തന്നെ എങ്ങും ചര്‍ച്ച. ഈ ചര്‍ച്ചയില്‍ സ്ത്രീ പുരുഷ ഭേദമില്ല എന്നതാണ് വാസ്തവം. അത്രയ്ക്ക് ആരാധനയാണ് പലര്‍ക്കും നയന്‍താരയോട്.

നയന്‍താര ടെലിവിഷന്‍ മേഖലയിലൂടെ ആണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിലൂടെ ആണ് താരം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ജയറാം ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിസ്മയത്തുമ്പത്ത് മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച രാപ്പകല്‍, തസ്‌കരവീരന്‍ എന്നീ സിനിമകളിലും ബോഡി ഗാര്‍ഡ് എന്ന ദിലീപ് ചിത്രത്തിലും നയന്‍താര നായികയായി.