Connect with us

Hi, what are you looking for?

Film News

ആ വഞ്ചി പൊളിഞ്ഞു..! ഡോക്ടറെ കുറിച്ച് റിയാസ്!! ദില്‍ഷ ഇനിയെന്ത് ചെയ്യും?

ബിഗ്ഗ് ബോസ്സ് ഹൗസിലെ മത്സരാര്‍ത്ഥികള്‍ മത്സരച്ചൂടിന്റെ നിര്‍ണായക ദിനങ്ങളിലേക്ക് കടക്കുകയാണ്. ബിഗ്ഗ് ബോസ്സ് വീട്ടില്‍ നിന്നും ചിലര്‍ സ്വമേധയാ ഇറങ്ങി പോയതിന്റേയും ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്റേയും ഇംപാക്ട് ഇപ്പോഴും ഹൗസിലുണ്ട്, ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ പതിനൊന്നാം വാരവും അവസാനിക്കാറാകുമ്പോള്‍ മത്സരാവേശവും കൂടുകയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മോണിംഗ് ടാസികിലും മത്സാര്‍ത്ഥികള്‍ തമ്മില്‍ കൊമ്പ് കോര്‍ത്തു.

ബിഗ് ബോസ് വീട്ടില്‍ രണ്ട് വഞ്ചികളില്‍ ഒരേസമയം കാല്‍ വച്ച് യാത്ര ചെയ്യുന്നവര്‍ ആരൊക്കെയാണെന്ന് പേരെടുത്ത് പറയാനായിരുന്നു നല്‍കിയ ടാസ്‌ക്. ഇതില്‍ ദില്‍ഷ ബ്ലസ്സ്‌ലിയുടേയും പുറത്ത്‌പോയ റോബിന്റേയും വഞ്ചിയില്‍ കാലിട്ടുകൊണ്ടിരുന്ന വ്യക്തിയാണ് എന്നാണ് മറ്റൊരു കണ്ടസ്റ്റന്‍ഡായ റിയാസ് ആരോപിച്ചത്. അതില്‍ റോബിന്‍ എന്ന വഞ്ചി പൊളിഞ്ഞു പോയി എന്നും റിയാസ് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിലും ദില്‍ഷയുമായി റിയാസ് വാക്ക് തര്‍ക്കത്തിലായി,..

അതേസമയം ബിഗ്ഗ് ബോസ്സ് വിട്ടില്‍ ഇപ്പോള്‍ ദില്‍ഷ നില നില്‍ക്കാനുള്ള യോഗ്യതയേയും റിയാസ് ചോദ്യം ചെയ്തു. ഇത്രയും കാലം ദില്‍ഷ കളിച്ചത് ലവ് സ്ട്രാറ്റര്‍ജി ആണെന്നും റിയാസ് പറഞ്ഞിരുന്നു. ഫ്രണ്ട് റോബിന്‍ പുറത്ത് പോയപ്പോള്‍ തന്നെ ദില്‍ഷയ്ക്ക് ഇനി വീട്ടില്‍ യാതൊരു റോളുമില്ലെന്ന പ്രകോപനപരമായ കാര്യങ്ങളാണ് ദില്‍ഷയ്്ക് എതിരെ റിയാസ് നിരത്തുന്നത്. ഡോക്ടര്‍ റോബിന്‍ എന്ന വഞ്ചി പൊളിഞ്ഞ് പാളീസായിട്ടും ദില്‍ഷയുടെ ഒരു കാല്‍ ഇപ്പോഴും ആ വഞ്ചിയുടെ പലകമേല്‍ ആണെന്നും റിയാസ് പറഞ്ഞു.

എന്നാല്‍ അതൊരു വെറും വഞ്ചിയല്ലടാ എന്നായിരുന്നു റിയാസിനുള്ള ദില്‍ഷയുടെ മറുപടി മറിച്ച് അതൊരു ടൈറ്റാനിക്ക് ആയിരുന്നു എന്നും ദില്‍ഷ പറഞ്ഞു. അതേസമയം, ബിഗ്ഗ് ബോസ്സ് കോള്‍ സെന്റര്‍ ടാസ്‌കില്‍ പോലും വലിയ പ്രശ്‌നങ്ങളും വാക്കു തര്‍ക്കങ്ങളുമാണ് ഹൗസില്‍ നടന്നത്. എന്തു തന്നെയായാലും ഇനിയും മത്സരം കടുക്കമെന്ന പൂര്‍ണബോധ്യത്തോട് കൂടിയാണ് നിലവില്‍ ബിഗ്ഗ് ബോസസ് വീട്ടിലുള്ള ഓരോ മത്സരാര്‍ത്ഥിയും നില്‍ക്കുന്നത്.

You May Also Like