Film News

ശിവ കാര്‍ത്തികേയന്റെ പ്രിന്‍സ്..! പ്രതീക്ഷയോടെ ആരാധകര്‍!!

ഡോണ്‍ എന്ന സിനിമയ്ക്ക് ശേഷം ശിവ കാര്‍ത്തികേയന്റെ അടുത്ത സിനിമയ്ക്കായി കാത്തിരുന്ന ആരാധകരിലേക്ക് ഇതാ ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകാണ് അണിയറ പ്രവര്‍ത്തകര്‍. താരത്തിന്റെ ഏറ്റവും പുതിയ സിനിമ പ്രിന്‍സ് ആണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ശിവ കാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമ കെ വി അനുദീപാണ് സംവിധാനം ചെയ്യുന്നത്. അതേസമയം, ഈ ചിത്രം തമിഴിലും തെലുങ്കിലുമായിട്ടാണ് ഷൂട്ട് ചെയ്യുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുന്ന വിവരം. ഡോണ്‍ എന്ന സിനിമയ്ക്ക് ശേഷം എത്തുന്ന സിനിമയായത് കൊണ്ട് തന്നെ ഈ പുതിയ ശിവ കാര്‍ത്തികേയന്‍ ചിത്രത്തില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളാണ് ഉള്ളത്.

പോസ്റ്റര്‍ പുറത്ത് വന്നതോട് കൂടി എസ്‌കെ 20 ഒരു മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും എന്ന് തന്നെയാണ് പ്രതീക്ഷ, എസ്‌കെ 20 ചിത്രത്തില്‍ യുക്രൈന്‍ താരം മറിയ റ്യബോഷ്പ്കയാണ് നായികയായി എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഒരു വിദേശ വനിതയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയന്‍ ഈ സിനിമയില്‍ എത്തുന്നത്. ഇതിന്റെ ചില സൂചനകള്‍ പോസ്റ്ററില്‍ നിന്ന് തന്നെ വ്യക്തമാണ്. പ്രിന്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് വിവരം.

അതേസമയം, ശിവ കാര്‍ത്തികേയന്റേതായി ഇനി പുറത്തിറങ്ങാനിള്ള മറ്റൊരു സിനിമ അയലാന്‍ ആണ്. ആര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം, ഒരു സയന്‍സ് ഫിക്ഷനായാണ് ഒരുക്കുന്നത്. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Trending

To Top