ബിഗ്ഗ്ബോസ് സമ്മാനത്തുക കൊണ്ട് കിടിലന്‍ കാറ് സ്വന്തമാക്കി ദില്‍ഷ

ബിഗ്ഗ്ബോസ് മലയാളം സീസണ്‍ 4ന്റെ വിജയിയായിരുന്നു ദില്‍ഷ. ദില്‍ഷയുടെ വിജയത്തിന് പിന്നാലെ വിവാദം നിറഞ്ഞിരുന്നു, റോബിന്‍ ഫാന്‍സാണ് ദില്‍ഷയെ ജയിപ്പിച്ചതെന്ന ആരോപണം ശക്തമായി. പിന്നാലെ ഇരുവരും തമ്മിലുള്ള സൗഹൃദത്തിലും വിള്ളല്‍ വന്നു. എന്നാലും വിവാദത്തിനൊന്നും…

ബിഗ്ഗ്ബോസ് മലയാളം സീസണ്‍ 4ന്റെ വിജയിയായിരുന്നു ദില്‍ഷ. ദില്‍ഷയുടെ വിജയത്തിന് പിന്നാലെ വിവാദം നിറഞ്ഞിരുന്നു, റോബിന്‍ ഫാന്‍സാണ് ദില്‍ഷയെ ജയിപ്പിച്ചതെന്ന ആരോപണം ശക്തമായി. പിന്നാലെ ഇരുവരും തമ്മിലുള്ള സൗഹൃദത്തിലും വിള്ളല്‍ വന്നു. എന്നാലും വിവാദത്തിനൊന്നും മറുപടിയ്ക്ക് നില്‍ക്കാതെ യാത്രയും ഷൂട്ടുമായി തിരക്കിലാണ് താരം.

ഇപ്പോഴിതാ ബിഗ്ഗ്ബോസിലെ സമ്മാനത്തുക കൊണ്ട് ദില്‍ഷ സ്വന്തമാക്കിയിരിക്കുന്നത് കിടിലന്‍ കാറാണ്. ദില്‍ഷയ്ക്ക് ഒന്നാം സമ്മാനമായി ലഭിച്ചത് അമ്പത് ലക്ഷം രൂപയാണ്. എസ്എല്‍സിഎഎംജി ബെന്‍സ് കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഷോയില്‍ നിന്ന് ലഭിച്ച തുക കൊണ്ട് താരം വാങ്ങിയ കാര്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.

മുന്‍പ് വിവാദങ്ങള്‍ ഉയര്‍ന്ന സമയത്ത് അമ്പത് ലക്ഷത്തിന്റെ ഓഹരി വോട്ട് ചെയ്ത ഡോക്ടര്‍ റോബിന്‍ ആര്‍മിക്ക് നല്കാന്‍ തയ്യാറാണെന്ന് ദില്‍ഷ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അത് ഒരു ഒഴുക്കിന് പറഞ്ഞതാണെന്ന് ദില്‍ഷ തന്നെ തിരുത്തലും നടത്തിയിരുന്നു.

ഇപ്പോള്‍ പുതിയ വാഹനം സ്വന്തമാക്കിയ ദില്‍ഷയുടെ പോസ്റ്റിന് താഴെ റോബിന്‍ ആരാധകരുടെ കമന്റുകളാണ് നിറഞ്ഞിരിക്കുകയാണ്. അമ്പത് ലക്ഷം പലര്‍ക്കും നല്‍കും എന്നു പറഞ്ഞിരുന്നല്ലോ, എവിടെ അത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.