Connect with us

Hi, what are you looking for?

Film News

നടി പല്ലവി ഡേ തൂങ്ങി മരിച്ച നിലയില്‍; ഞെട്ടലോടെ സഹപ്രവര്‍ത്തകരും ആരാധകരും

ബംഗാളി ടെലിവിഷന്‍ താരം പല്ലവി ഡേ മരിച്ച നിലയിലയില്‍. 21 വയസായിരുന്നു. കൊല്‍ക്കത്തയിലെ ഫ്ലാറ്റിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ നടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നാണ് നിഗമനം. പോസ്റ്റമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബംഗാളി ടെലിവിഷന്‍ നടിയായ പല്ലവി ‘മോന്‍ മനേ നാ’യില്‍ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ശ്രദ്ധേയയായത്. രേഷം ജപി, സരസ്വതി പ്രേം, അമി സിറാജര്‍ ബീഗം തുടങ്ങി നിരവധി ഷോകളിലും നടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

രണ്ട് ദിവസം മുന്‍പ് വരെ നടി ചിത്രീകരണത്തിന് എത്തിയിരുന്നു. പല്ലവിയെ സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയില്ലെന്നാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പറയുന്നത്. നടിയുടെ മരണ വാര്‍ത്ത സഹപ്രവര്‍ത്തകരേയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്.

അതേസമയം, പല്ലവിയുടെ ലൈവ്-ഇന്‍ പങ്കാളിയായ സാഗ്‌നിക് ചക്രവര്‍ത്തിയെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നിരുന്നാലും, സാഗ്‌നിക്കിന്റെ മാതാപിതാക്കള്‍ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും ഇരുവരും തമ്മില്‍ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. മാധ്യമങ്ങളോട് സംസാരിക്കവെ സാഗ്‌നിക്കിന്റെ അമ്മ പറഞ്ഞു,

”അവര്‍ ഒരുമിച്ച് ജീവിച്ചിരുന്നു. ഞങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കിയില്ലെങ്കിലും, അവര്‍ മുതിര്‍ന്നവരായതിനാല്‍ ഞങ്ങള്‍ അവരെ അതിനനുവദിച്ചു. വിവാഹം കഴിഞ്ഞാല്‍ മറ്റെവിടെയെങ്കിലും താമസിക്കാനും ഒരുമിച്ച് ജീവിക്കാനും സാഗ്‌നിക്കിനോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല.’

You May Also Like