Film News

അച്ഛനേയും അമ്മയേയും സഹോദരിമാരേയും കൂട്ടി റോബിനെ കാണാനെത്തി ദില്‍ഷ

ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ ടൈറ്റില്‍ വിന്നര്‍ ആയിരിക്കുന്നത് ദില്‍ഷ പ്രസന്നന്‍ ആണ്. 20 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഈ സീസണില്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദില്‍ഷയുടെ വിജയം. ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ടൈറ്റില്‍ വിജയിയാവുന്നത്.

ഇപ്പോഴിതാ റോബിന്‍ രാധാകൃഷ്ണന്‍ പങ്കുവച്ചൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ‘മുംബൈ വിമാനത്താവളത്തില്‍,’ എന്ന തലക്കെട്ടോടെയാണ് റോബിന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദില്‍ഷയും കുടുംബവും വിമാനത്താവളത്തില്‍ റോബിനെ കാണാനെത്തിയതാണ് വീഡിയോയില്‍. ദില്‍ഷയുടെ അമ്മ, അച്ഛന്‍, സഹോദരിമാര്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ കുഞ്ഞ് തുടങ്ങിയവരാണ് ഒപ്പമുണ്ടായിരുന്നത്. റോബിനൊപ്പം ഇവരെല്ലാം ഫോട്ടോയെടുക്കുന്നതും വീഡിയോയില്‍ കാണാം. തനിക്ക് കിട്ടിയ ട്രോഫി റോബിനെ കൊണ്ട് പിടിപ്പിച്ച് ദില്‍ഷ ഫോട്ടോയെടുക്കാന്‍ നില്‍ക്കുന്നുണ്ട്. എന്തായാലും വീഡിയോ വൈറലായിരിക്കുകയാണ്.

പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു ദില്‍ഷ.

കുറച്ചു വൈകിയെന്നറിയാം എന്നാലും തന്നെ ജയിപ്പിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദിയെന്നാണ് താരം പറയുന്നത്. ഒരുപാടു പേരുടെ കമന്റുകളെല്ലാം കണ്ടു. തനിക്ക് ഒരുപാട് സന്തോഷം തോന്നി. എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് മനസിലായി. കുറച്ച് മോശം കമന്റുകളും കണ്ടു. ഡീഗ്രേഡിങും കാര്യങ്ങളും ഉണ്ടാകുമെന്ന് അറിയാം. ഇത്രയും വലിയ ഷോയല്ലേ.. രണ്ടും ഫെയ്‌സ് ചെയ്യണമെന്ന് അറിയാം. ഞാന്‍ അതിന്റേതായ രീതിയില്‍ മാത്രമേ എടുത്തിട്ടുള്ളൂ. കുറച്ച് വിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാനിപ്പോള്‍ ഓകെയാണ്.

ഞാന്‍ ഇത് അര്‍ഹിക്കുന്നില്ല എന്നു ചിലര്‍ പറയുന്നു. പക്ഷേ, ഞാനിപ്പോഴും വിശ്വസിക്കുന്നു ഈ വിജയം നേടാന്‍ അര്‍ഹതയുള്ളവളാണ് ഞാനെന്ന്. 100 ദിവസവും ഞാനെന്റെ 100 ശതമാനം കൊടുത്തിട്ടാണ് അവിടെ നിന്നത്. തന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാ ആര്‍മികള്‍ക്കും എല്ലാ അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും സഹോദരീ സഹോദരന്മാര്‍ക്കും നന്ദി പറഞ്ഞാണ് ദില്‍ഷ വീഡിയോ അവസാനിപ്പിച്ചത്.

Trending

To Top