Film News

പാവം എന്ന ടാഗ് വലിയ തലവേദനയാണ്… എനിക്ക് പാവം ആകാനൊന്നും താല്‍പര്യമില്ല!! ദില്‍ഷ

ബിഗ് ബോസ് മലയാളം സീസണ്‍ 4 കിരീടം ചൂടി ശ്രദ്ധേയയാണ് ദില്‍ഷ പ്രസന്നന്‍. ബിഗ് ബോസ് മലയാളം സീസണിന്റെ ആദ്യ വനിതാ വിജയിയാണ് ദില്‍ഷ. ബിഗ് ബോസ് വിജയിയായ ശേഷം ദില്‍ഷ സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അനൂപ് മേനോന്റെ നായികയായിട്ടാണ് ദില്‍ഷ ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. ഓഹ് മൈ സിഡ്രല്ല എന്നാണ് ചിത്രത്തിന്റെ പേര്.

ബിഗ് ബോസ് യാത്രയ്ക്ക് ശേഷമുള്ള കാലഘട്ടം തന്റെ ജീവിതത്തിലെ ഏറ്റവും ചലഞ്ചിങ് ആയ കാലമെന്നാണ് ദില്‍ഷ പറയുന്നത്. ബിഗ് ബോസ് ആയിരുന്നു ഏറ്റവും ചലഞ്ചിങ് ഫേസ്. ബിഗ് ബോസിന് മുന്‍പ് എനിക്ക് അങ്ങനത്തെ അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഫാമിലിയില്‍ ഉണ്ടാകുന്ന കുഞ്ഞു കുഞ്ഞു സങ്കടങ്ങള്‍ അല്ലാതെ മറ്റു വിഷമങ്ങളൊന്നും ഉണ്ടായിട്ടില്ല. പബ്ലിക്കിന്റെ മുന്നില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും കുറെ കാര്യങ്ങള്‍ ഫേസ് ചെയ്യേണ്ടി വന്നതും അച്ഛനും അമ്മയുമെല്ലാം കരയുന്നത് കാണേണ്ടി വന്നതൊക്കെ ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ്.

ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കമന്റുകളൊന്നും നോക്കാതായി. എന്തിനാണ് വെറുതെ സങ്കടപ്പെടുന്നത്. ആദ്യമൊക്കെ മോശം കമന്റുകള്‍ കണ്ട് വളരെ സങ്കടപ്പെട്ടു. ഒരു മോശം കുട്ടി ആയിരുന്നെങ്കില്‍
കേള്‍ക്കാന്‍ ബാധ്യസ്ഥയാണെന്ന് കരുതാം. പക്ഷെ ഒന്നും ചെയ്യാത്ത പാവം കുട്ടിയായിട്ടും അങ്ങനെ കുറെ കമന്റുകള്‍ വന്നപ്പോള്‍ പറയാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നെന്ന് ദില്‍ഷ പറയുന്നു.

റിയല്‍ ലൈഫിലും താന്‍ ഭയങ്കര പാവം വ്യക്തിയാണ്. ഒരു മനുഷ്യനും ഇത്രയും പാവം ആകരുത്. ഇത്രയും സെന്‍സിറ്റീവ് ആകരുത്. ബോള്‍ഡ് ആകണം. ആരുമായിട്ടും ഇമോഷണലി അറ്റാച്ചഡ് ആകരുത്. എല്ലാവരോടും എനിക്ക് അതാണ് പറയാനുള്ളത്. പാവം എന്ന ടാഗ് വലിയൊരു തലവേദനയാണ്. എനിക്ക് പാവം ആകാനൊന്നും താല്‍പര്യമില്ല. പക്ഷെ എനിക്ക് പെട്ടെന്ന് സങ്കടം വരും. ഒരു ഫീലിംഗ്സും കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റില്ല. അപ്പോള്‍ തന്നെ കരയുന്ന പ്രകൃതമാണെന്നും ദില്‍ഷ പറയുന്നു.

‘കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ചും ദില്‍ഷ പങ്കുവച്ചു. നേരിട്ടുള്ള അനുഭവങ്ങള്‍ ഇല്ല, പക്ഷേ
ചിലര്‍ കോളിലൂടെ ഇന്‍ഡയറക്റ്റായി ചോദിച്ചിട്ടുണ്ട്. അഡ്ജസ്റ്റ് ചെയ്യണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷെ അങ്ങനെയൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമില്ല. കഴിവ് കണ്ട് കിട്ടുന്ന അവസരങ്ങള്‍ മാത്രം മതി. മറ്റെല്ലാം റിജെക്റ്റ് ചെയ്യുമെന്നും ദില്‍ഷ പറയുന്നു.

Trending

To Top