Film News

‘വീട് പണി നടക്കുന്നിടത്തു ഇന്ദ്രന്‍സേട്ടനും മകനുമെത്തി, അപ്രതീക്ഷിതമായി ഒരു സമ്മാനവും നിര്‍ബന്ധപൂര്‍വം കയ്യില്‍ വെച്ച് തന്നു’- ഡോ. ബിജു

നടന്‍ ഇന്ദ്രന്‍സും മകനും അപ്രതീക്ഷിതമായി വീട്ടിലെത്തിയതിനെ കുറിച്ച് സംവിധായകന്‍ ഡോ. ബിജുവിന്റെ കുറിപ്പ്. ഇന്നിപ്പോള്‍ എറണാകുളത്തേക്ക് പോകുന്ന വഴി അടൂര്‍ വീട്ടിലേക്കു രാവിലെ എത്തിയെന്നും വീട് പണി നടക്കുന്നിടത്തു പോയി മൊത്തം നോക്കി കണ്ടെന്നും അദ്ദേഹം കുറിച്ചു. വീട് പണി എന്നത് വലിയ ബുദ്ധിമുട്ടുള്ള സമയം ആണ് . കല്ലായും മണ്ണായും ഒക്കെ അതിലേക്ക് കൂട്ടാന്‍ ഇത് കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞു അപ്രതീക്ഷിതമായി ഒരു സമ്മാനവും നിര്‍ബന്ധപൂര്‍വം കയ്യില്‍ വെച്ച് തന്നുവെന്നും ഡോ. ബിജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


ഡോ.ബിജുവിന്റെ കുറിപ്പ്

അപ്രതീക്ഷിത അതിഥി

അപ്രതീക്ഷിതമായി ഇന്ദ്രന്‍സേട്ടനും മകന്‍ മഹീന്ദ്രനും രാവിലെ വീട്ടിലെത്തി . വീട് പണി എന്തായി എന്നൊക്കെ ഇടയ്ക്കിടെ വിളിച്ചു അന്വേഷിക്കുകയും ഒരു ദിവസം വീട് പണി കാണാന്‍ അങ്ങോട്ട് വരുന്നുണ്ട് എന്ന് പറയുകയും ചെയ്തിരുന്നതാണ് . ഇന്നിപ്പോള്‍ എറണാകുളത്തേക്ക് പോകുന്ന വഴി അടൂര്‍ വീട്ടിലേക്കു രാവിലെ എത്തി . വീട് പണി നടക്കുന്നിടത്തു പോയി മൊത്തം നോക്കി കണ്ടു . അവിടെ ഉണ്ടായിരുന്ന ജോലിക്കാര്‍ക്കൊപ്പം സന്തോഷത്തോടെ ഫോട്ടോ എടുത്തു . വലിയ സന്തോഷം ഉള്ള ഒരു ദിവസം . വീട് പണി എന്നത് വലിയ ബുദ്ധിമുട്ടുള്ള സമയം ആണ് . കല്ലായും മണ്ണായും ഒക്കെ അതിലേക്ക് കൂട്ടാന്‍ ഇത് കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞു അപ്രതീക്ഷിതമായി ഒരു സമ്മാനവും നിര്‍ബന്ധപൂര്‍വം കയ്യില്‍ വെച്ച് തന്നു. ….ഈ സ്നേഹത്തിനും കരുതലിനും എങ്ങനെയാണ് നന്ദി പറയുക …

https://www.facebook.com/Dr.BijuOfficial/posts/502495557900062

 

Trending

To Top