നിന്നെ സ്‌നേഹിക്കുന്നതാണ് എന്റെ ജീവിതം! ആരതിക്കൊപ്പം പുതിയ സന്തോഷം പങ്കുവെച്ച് ഡോക്ടര്‍ റോബിന്‍

റോബിനും ആരതിയും ആരാധകരുടെ പ്രിയ താര ജോഡിയാണ്. പ്രണയം തുറന്ന് പറഞ്ഞ ശേഷം ഇരുവരും ഒന്നിച്ച് എത്തുന്ന എല്ലാ നിമിഷങ്ങളും ആരാധകരും ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ റോബിന്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ ആരതിയൊരുക്കിയ സര്‍പ്രൈസിനും..…

റോബിനും ആരതിയും ആരാധകരുടെ പ്രിയ താര ജോഡിയാണ്. പ്രണയം തുറന്ന് പറഞ്ഞ ശേഷം ഇരുവരും ഒന്നിച്ച് എത്തുന്ന എല്ലാ നിമിഷങ്ങളും ആരാധകരും ആഘോഷമാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ റോബിന്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ ആരതിയൊരുക്കിയ സര്‍പ്രൈസിനും.. ആരതി തന്റെ ജീവിതത്തില്‍ എത്രത്തോളം പ്രിയപ്പെട്ടതാണെന്നും പറയുകയാണ് റോബിന്‍. ആരതിയെ കുറിച്ചുള്ള വാക്കുകള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷത്തിന്റെ മനോഹര ചിത്രങ്ങളും റോബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഇരുവര്‍ക്കും എല്ലാം നന്മകളും ആശംസകളും നേര്‍ന്ന് ഇപ്പോളും പോസ്റ്റിന് അടിയില്‍ ആരാധകരുടെ കമന്റുകള്‍ വന്ന് നിറയുകയാണ്. കുഞ്ഞേ.. എന്നാണ് ആരതിയെ റോബിന്‍ സ്‌നേഹത്തോടെ വിളിക്കുന്നത്.. നിന്റെ ചിരി, നിന്റെ ശബ്ദം, നിന്റെ കണ്ണുകള്‍ എല്ലാത്തിനേയും ഞാന്‍ പ്രണയിക്കുന്നു. എല്ലാത്തിനുമുപരിയായി ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു. നിന്നെ മിസ് ചെയ്യുന്നതാണ് ഇപ്പോള്‍ എന്റെ ഹോബി.. നിന്നെ പരിപാലിക്കുന്നത് എന്റെ ജോലിയാണ്. നിന്നെ സന്തോഷിപ്പിക്കുന്നത് എന്റെ കടമയാണ്. നിന്നെ സ്‌നേഹിക്കുന്നതാണ് എന്റെ ജീവിതം.. എന്റെ സ്‌നേഹവും ആത്മാവും നിനക്കുള്ളതാണ്.

നീ എല്ലായ്‌പ്പോഴും എന്റെ കൈകളില്‍ സുരക്ഷിതയായിരിക്കും, എന്നെ വിട്ടു പോകാന്‍ ഞാന്‍ നിന്നെ ഒരിക്കലും അനുവദിക്കില്ല. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു കുഞ്ഞേ.. എന്നായിരുന്നു ആരതിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് റോബിന്‍ പങ്കുവെച്ച കുറിപ്പിലെ വാക്കുകള്‍. ഈ സ്‌നേഹബന്ധത്തിന്റെ ആഴം എത്രത്തോളമാണെന്ന് റോബിന്‍ കുറിച്ച വാക്കുകളില്‍ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. റോബിന് ബോണ്‍ ട്യൂമറാണെന്ന് അറിഞ്ഞ്..

അദ്ദേഹത്തിന് ഒപ്പം പിന്തുണച്ചും സ്‌നേഹിച്ചും കൂടെ നില്‍ക്കുന്ന ആരതിയോട് ആരാധകര്‍ക്കും വലിയ സ്‌നേഹമാണ്. ഒരു അഭിമുഖത്തില്‍ വെച്ചാണ് ആരതിയെ റോബിന്‍ പരിചയപ്പെടുന്നത്.. ആ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും എത്തിയിരിക്കുന്നത്.