ദൃശ്യം 2 ഹിന്ദി റീമേക്കിന്റെ വമ്പൻ വിജയത്തിൽ ജീത്തു ജോസഫിലെ പ്രശംസിച്ച് ബോളിവുഡ് ലോകം !!

ദൃശ്യം 2 ഹിന്ദി റീമേക്കിന്റെ വമ്പൻ വിജയത്തിൽ ജീത്തു ജോസഫിലെ പ്രശംസിച്ച് ബോളിവുഡ് ലോകം. മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചിത്രം തന്നയായിരുന്നു ദൃശ്യം, ഇതിന്റെ ആദ്യപതിപ്പുകൾ മറ്റെല്ലാ ഭാഷകളിലും വിജയം കൈവരിക്കാൻ…

ദൃശ്യം 2 ഹിന്ദി റീമേക്കിന്റെ വമ്പൻ വിജയത്തിൽ ജീത്തു ജോസഫിലെ പ്രശംസിച്ച് ബോളിവുഡ് ലോകം. മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചിത്രം തന്നയായിരുന്നു ദൃശ്യം, ഇതിന്റെ ആദ്യപതിപ്പുകൾ മറ്റെല്ലാ ഭാഷകളിലും വിജയം കൈവരിക്കാൻ കഴിഞ്ഞിരുന്നു, ഇതിന് പിന്നാലെ ഇറങ്ങിയ രണ്ടാം ഭാഗവും മികച്ച പ്രതികരണമാണ് എല്ലാ ഭാഷകളിൽ നിന്നും കിട്ടിയത്, ഇതിന് പിന്നാലെ സംവിധായകൻ ജിത്തു ജോസഫിനെ പ്രശംസിച്ച് നിരവധി വ്യക്തികളും വരികയുണ്ടായി. ആദ്യ ആഴ്‌ചയിൽ തന്നെ ഹിന്ദിയിൽ നിന്നും മാത്രം 64 കോടി രൂപയാണ് നേടിയത്.

ദൃശ്യം ഫ്രാഞ്ചൈസി സൃഷ്ടിച്ചതിന് ജീത്തു ജോസഫിനോട് വലിയ ആദരവുണ്ട്. ആഗോളതലത്തിലുള്ള സിനിമാ പ്രവർത്തകരെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള സിനിമയാണിത്. നിങ്ങളുടെ മികച്ച എഴുത്ത് ഞങ്ങളെ വിസ്മയിപ്പിക്കുന്നു. എല്ലാവരുടെയും ചിന്തകൾ അവസാനിക്കുന്നിടത്ത് നിങ്ങളുടേത് ആരംഭിക്കുകയാണ്. ജീത്തു ജോസഫിന്റെ ദൃശ്യം മൂന്നിനായി ആകാംഷയോടെ കാത്തിരിക്കുന്നു. സുമിത് പറയുന്നു.

ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് വലിയ വിജയത്തിന് കാരണമെന്ന് ബോളിവുഡും അഭിപ്രായപ്പെടുന്നു. സിനിമ കണ്ടിറങ്ങുന്നവർ ജീത്തു ജോസഫിന്റെ പേരും ടാഗ് ചെയ്താണ് സിനിമയെ പ്രശംസിക്കുന്നത്. ദൃശ്യം മൂന്നാം ഭാഗത്തിനു വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണെന്നും സിനിമ പ്രേമികൾ പറയുന്നു.