Connect with us

Hi, what are you looking for?

Film News

‘ഗോൾഡ്’ റിലീസ് തീയതി മറ്റന്നാൾ പ്രഖ്യാപിക്കുമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ

അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് ഉടൻ തിയറ്ററുകളിലേക്ക് എന്ന വാർത്ത എത്തിയിരിക്കുകയാണ്. പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഗോൾഡ്. ഗോൾഡ് ഉടൻ തിയറ്ററുകളിലെത്തുമെന്ന അറിയിച്ചിരിക്കുന്നത് സിനിമയുടെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തന്നെയാണ്.ഗോൾഡ് വളരെ പെട്ടെന്ന് എത്തുമെന്നും റിലീസ് തീയതി സംബന്ധിച്ച പ്രഖ്യാപനം നവംബർ 23 ന് ഉച്ചയ്ക്ക് 1.12 ന് പ്രഖ്യാപിക്കുമെന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ അറിയിച്ചിരിക്കുന്നത്.

ഫേസ് ബുക്കിലൂടെയാണ് ലിസ്റ്റിൻ സ്റ്റീഫൻ പ്രേക്ഷകരെ ഇക്കാര്യം അറിയിച്ചത്. അതേ സമയം ചിത്രത്തിലെ കഥാപാത്രമായ ബാബുരാജ് സിനിമ
ഡിസംബറിൽ തിയറ്ററുകളിൽ എത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അതേ സമയം ഗോൾഡ് ഡിസംബർ 2 ന് തിയറ്ററുകളിൽ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പ്രമുഖ ട്രാക്കർമാരായ ലെറ്റ്‌സ് സിനിമ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം അൽഫോൻസ് പുത്രൻ ഒരുക്കുന്ന ചിത്രം എന്നതാണ് ഗോൾഡ്. പൃഥ്വിരാജും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഒരു അൽഫോൻസ് പുത്രൻ ചിത്രത്തിൽ ഇരുവരും ആദ്യമായാണ് അഭിനയിക്കുന്നത്. ഗോൾഡ് ഓണം റിലീസ് ആയി എത്താനിരുന്ന സിനിമയാണ്. പാസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കഴിയാത്തതിനാലാണ് റലീസ് മാറ്റി വെച്ചത്.

You May Also Like