ഒടിടിയിൽ സ്റ്റാറായി ദുൽഖറിന്റെ ഛുപ്; 24 മണിക്കൂറിൽ ചിത്രത്തിന് 30 ദശലക്ഷം കാഴ്ചക്കാർ

ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായെത്തിയ ഛുപ് ഇന്നലെയാണ് സീ 5ൽ സ്ട്രീമിംഗ് ആരംഭിച്ചത്. ത്രില്ലർ വിഭാഗത്തിലുള്ള സിനിമ പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു.എന്നാൽ അതിനെക്കാൾ മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് ഛുപ്. സിനിമയുടെ സ്ട്രീമിംഗ് ആരംഭിച്ച്…

ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായെത്തിയ ഛുപ് ഇന്നലെയാണ് സീ 5ൽ സ്ട്രീമിംഗ് ആരംഭിച്ചത്. ത്രില്ലർ വിഭാഗത്തിലുള്ള സിനിമ പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു.എന്നാൽ അതിനെക്കാൾ മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് ഛുപ്. സിനിമയുടെ സ്ട്രീമിംഗ് ആരംഭിച്ച് 24 മണിക്കൂറിൽ 30 ദശലക്ഷം കാഴ്ചക്കാരാണ് ഛുപ് കണ്ടിരിക്കുന്നത്.സമൂഹ മാധ്യമങ്ങളിലൂടെ ദുൽഖർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

്ആർ ബൽകി സംവിധാനം ചെയ്ത സിനിമ സെപ്റ്റംബർ 23 ന് ആയിരുന്നു തിയേറ്റർ റിലീസ് ചെയ്തത്. ദുൽഖറിനൊപ്പം സണ്ണി ഡിയോളും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ബൽകിയും രാജ സെന്നും റിഷി വിർമാനിയും ചേർന്നാണ് സിനിമയുടെ സംഭാഷണവും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കി ആൻഡ് ക,ഷമിതാഭ് ,പാ,ചീനി കം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ആർ ബൽകി.

സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്് വിശാൽ സിൻഹ ആണ്. എഡിറ്റിംഗ് നയൻ എച്ച് കെ ഭദ്രയാണ് നിർവ്വഹിക്കുന്നത്.ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്.ആർ ബൽകി, രാകേഷ് ജുൻജുൻവാല,ഗൗരി ഷിൻഡെ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.വരികൾ സ്വാനന്ദ് കിർകിറെ, വസ്ത്രാലങ്കാരം അയ്ഷ മർച്ചന്റ്,സംഘട്ടനം വിക്രം ദഹിയ.