‘വിനീതിന് പകരം നിവിന്‍ പോളിയോ, എന്തിന് പറയുന്നു ബേസിലോ ആയിരുന്നുവെങ്കില്‍ പടം അടിപൊളി ആകുമായിരുന്നു’

വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഹാസ്യാത്മകമായ വക്കീല്‍ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസന്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സില്‍ അവതരിപ്പിക്കുന്നത്. പ്രശസ്ത ചിത്ര സംയോജകന്‍ അഭിനവ് സുന്ദര്‍ ആദ്യമായി സംവിധായകനാവുന്ന…

വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഹാസ്യാത്മകമായ വക്കീല്‍ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസന്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സില്‍ അവതരിപ്പിക്കുന്നത്. പ്രശസ്ത ചിത്ര സംയോജകന്‍ അഭിനവ് സുന്ദര്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വയനാട് മലയാള സിനിമയെ സംബന്ധിച്ചേടത്തോളം നിര്‍ഭാഗ്യ ലൊക്കേഷന്‍ ആണെന്ന് ഈ സിനിമയുടെ പരാജയവും അടിവരയിടുന്നുവെന്ന് ഫൈസല്‍ കുറ്റ്യാടിയുടെ കുറിപ്പില്‍ പറയുന്നു.

‘അപ്പൊ മുന്നോട്ട് പോയില്ലെങ്കിലോ, വക്കീല് തോറ്റു പോയാലോ…
തോറ്റു പോകുന്നതിലും നല്ലത് ചത്തു തുലയുന്നതാണ്…
ഒരു നല്ല സിനിമയെ മിസ്സ് കാസ്റ്റിങ്ങിലൂടെ എങ്ങിനെ നശിപ്പിക്കാം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് #മുകുന്ദനുണ്ണി_അസോസിയേറ്റ്‌സ്…
ഈ സിനിമയില്‍ വിനീതിന് പകരം നിവിന്‍ പോളിയോ, എന്തിന് പറയുന്നു ബേസിലോ ആയിരുന്നുവെങ്കില്‍ പടം അടിപൊളി ആകുമായിരുന്നു…
സുധി കോപ്പയും മണികണ്ഠനും ഒക്കെ വിനീതിന്റെ ആജ്ഞാനുവര്‍ത്തി ആയി കാണുമ്പോള്‍ തീരെ ഡൈജസ്റ്റ് ആകുന്നില്ല…
സുരാജ് വെഞ്ഞാറമ്മൂട് ഏറെ നാളത്തെ മസിലു പിടുത്ത അഭിനയത്തിന് ശേഷം വളരെ മനോഹരമായി അഭിനയിച്ച സിനിമ…
വയനാട് മലയാള സിനിമയെ സംബന്ധിച്ചേടത്തോളം നിര്‍ഭാഗ്യ ലൊക്കേഷന്‍ ആണെന്ന് ഈ സിനിമയുടെ പരാജയവും അടിവരയിടുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര,ആര്‍ഷ ചാന്ദിനി ബൈജു , നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജോയി മൂവിസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ രചന വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരാണ് വരികള്‍. സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.