Connect with us

Hi, what are you looking for?

Film News

‘പ്രായപൂര്‍ത്തിയായാല്‍ പഠനം നിര്‍ത്തണം’!!ആചാരങ്ങളെ മറികടന്ന് ഡോക്ടറാകാന്‍ കുറുവമ്മാള്‍

ഗ്രാമത്തിലെ അടിച്ചമര്‍ത്തുന്ന ആചാരങ്ങളെയും പാരമ്പര്യത്തെയും മറികടന്ന് ഡോക്ടറാകാനുള്ള തമിഴ് പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ് അയാലി വെബ് സീരിസ്. സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള പെണ്‍കുട്ടിയുടെ ജീവിത പോരാട്ടമാണ് തമിഴ് വെബ് സീരീസായ അയാലി പറയുന്നത്.

നടി അനുമോളാണ് ‘അയാലി’യില്‍ മുഖ്യ കഥാപാത്രമായെത്തുന്നത്. അഭി നക്ഷത്രയാണ് മറ്റൊരു കേന്ദ്ര കഥാപാത്രമാകുന്നത്. ഒരു തമിഴ് കുടുംബത്തിലെ വിദ്യാര്‍ത്ഥിനിയുടെ പഠനം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള യാത്രയാണ് അയാലി പറയുന്നത്. വെബ് സീരീസിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 20 ലക്ഷത്തിലധികം ആളുകളാണ് ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്.

ജനുവരി 26ന് ഒറിജിനല്‍സിലാണ് സീരീസ് എത്തുന്നത്. എട്ട് എപ്പിസോഡുകളാണ് സീരിസിലുള്ളത്. വീരപ്പണ്ണായി ഗ്രാമത്തിലെ സ്ത്രീകളുടെ അടിച്ചമര്‍ത്തുന്ന പഴക്കമുള്ള ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ധിക്കരിച്ച് ഡോക്ടറാകാനുള്ള പോരാട്ടത്തിലാണ് കുറുവമ്മാള്‍.

എസ്ട്രെല്ല പ്രൊഡക്ഷന്റെ ബാനറില്‍ കുഷ്മാവതിയാണ് സീരിസിന്റെ നിര്‍മ്മാണം. അയാലി നവാഗതനായ മുത്തുകുമാറാണ് അയാലി സംവിധാനം ചെയ്യുന്നത്. മുത്തുകുമാര്‍, വീണൈ മൈന്താന്‍, സച്ചിന്‍ എന്നിവരാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്.

സംഗീതം: രേവാ, എഡിറ്റര്‍: ഗണേഷ് ശിവ, ഛായാഗ്രഹണം: രാംജി. മഥന്‍, ലിങ്ക, സിങ്കാംപുലി, ധര്‍മ്മരാജ്, ലവ്ലിന്‍, തുടങ്ങി വന്‍ താരനിരയിലാണ് അയാലി ഒരുക്കിയത്. അതിഥി താരമായി ലക്ഷ്മിപ്രിയ ചന്ദ്രമൗലി, സ്മൃതി വെങ്കട്, ഭഗവതി പെരുമാള്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

You May Also Like