സുരാജ് വെഞ്ഞാറമൂടിന്റെ ‘എന്നാലും ന്റെളിയാ’ഫസ്റ്റ് ലുക്ക് കാണാം

മലയാളികളുടെ പ്രിയ താരം സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.നവാഗതനായ ബാഷ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‘എന്നാലും ന്റെളിയാ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സംവിധായകൻ ബാഷ്…

മലയാളികളുടെ പ്രിയ താരം സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.നവാഗതനായ ബാഷ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‘എന്നാലും ന്റെളിയാ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സംവിധായകൻ ബാഷ് മൊഹമ്മദ് തന്നെയാണ് മാജിക് ഫ്രയിംസിന്റെ ബാനറിൽ എന്നാലും ന്റെളിയാ നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ ആണ്.

ചിത്രത്തിൽ നായിക ആയി എത്തുന്നത് ഗായത്രി അരുണാണ്. കൂടാതെ സിനിമയിൽ മീര നന്ദൻ, ജോസ്‌ക്കുട്ടി, അമൃത, സുധീർ പറവൂർ, എന്നിവരും പ്രധാന വേഷത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. പ്രകാശ് വേലായുധനാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് മനോജ്,ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകുന്നത് വില്യം ഫ്രാൻസിസ്, ഷാൻ റഹ്‌മാനാണ്.


അസോസിയേറ്റ് ഡയറക്ടർ-പാർത്ഥൻ,സൗണ്ട് ഡിസൈൻ-ശ്രീജേഷ് നായർ,ഗണേഷ് മാരാർ, പ്രൊഡ്യൂസർ-ഹാരിസ് ഡെസോം, പ്രൊഡക്ഷൻ കാൻട്രോളർ-റിന്നി ദിവാകർ,പ്രൊഡക്ഷൻ ഡിസൈനർ-അജി കുട്ടിയാണി,ലൈൻ കോസ്റ്റും-ഇർഷാദ്‌ചെറുകുന്ന്, വി.എഫ്.എക്സ്-കോക്കനട്ട് ബെഞ്ച്, മാർക്കറ്റിങ്-ബിനു ബ്രിങ് ഫോർത്ത്,മേക്കപ്പ്-സജി കാട്ടാക്കട, അഡ്മിനിസ്ട്രേഷൻ& ഡിസ്ട്രിബൂഷൻ ഹെഡ്-ബബിൻ ബാബു, പി.ആർ.ഒ- വാഴൂർ ജോസ്‌. സുരാജ് വെഞ്ഞാറമൂടിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സാണ്.