മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’ ഈ ദിവസങ്ങളിൽ, ഈ സമയങ്ങളിൽ കാണാം!

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് വളയെയധികം ഹെപ്പ് കിട്ടിയിരുന്നു. 27മത് ഐഎഫ്എഫ്കെയിൽ നൻപകൽ നേരത്ത് മയക്കം പ്രദർശനത്തിന്…

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശേരി-മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് വളയെയധികം ഹെപ്പ് കിട്ടിയിരുന്നു. 27മത് ഐഎഫ്എഫ്കെയിൽ നൻപകൽ നേരത്ത് മയക്കം പ്രദർശനത്തിന് ഒരുങ്ങുകയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റ ഐഎഫ്എഫ്കെ പ്രീമിയർ തീയതി പുറത്തുവിട്ടിരിക്കുകയാണ് നായകനായ മമ്മൂട്ടി. ഐഎഫ്എഫ്കെയിൽ മൂന്ന് ദിവസമാണ് സനിമ പ്രദർശിപ്പിക്കുക. 12-ാം തിയതി ടാഗോർ തിയറ്ററിൽ 3. 30നും 13-ാം തിയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്സിലും 14ന് രാവിലെ 9. 30ക്ക് അജന്ത തിയറ്ററിലുമാണ് നൻപകൽ നേരത്ത് മയക്കത്തിന്റെ പ്രദർശനം.

മമ്മൂട്ടി പ്രീമിയർ തീയതികൾ പുറത്തുവിട്ട് കൊണ്ട് പുതിയ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. എല്ലാവരും ഉറങ്ങുമ്പോൾ കണ്ണ് തുറന്നിരിക്കുന്ന മമ്മൂട്ടിയാണ് നമുക്ക് പോസ്റ്ററിൽ കാണാൻ കഴിയുക. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ചേർന്നാണ് നൻപകൽ നേരത്ത് മയക്കം നിർമ്മിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.