പ്രണയിനിയുടെ പേര് കൈ തണ്ടയില്‍ പച്ച കുത്തി ഗോപി! ബാലയോട് എല്ലാം പറഞ്ഞ് ഗോപി സുന്ദര്‍

നടന്‍ ബാലയും അമൃത സുരേഷും ഗോപി സുന്ദറുമെല്ലാം സുഹൃത്തുക്കളായിരുന്നു. അടുത്തിടെയാണ് ബാലയുമായി വിവാഹമോചിതയായ അമൃത ഗോപി സുന്ദറിനൊപ്പം ജീവിത മാരംഭിച്ചത്. ഗോപി സുന്ദറിന്റേത് മൂന്നാമത്തെ ബന്ധമാണ് അമൃതയുമായുള്ളത്. ആദ്യഭാര്യ പ്രിയയെ ഡിവോഴ്‌സ് ചെയ്യാതെയാണ് ഗോപി…

നടന്‍ ബാലയും അമൃത സുരേഷും ഗോപി സുന്ദറുമെല്ലാം സുഹൃത്തുക്കളായിരുന്നു. അടുത്തിടെയാണ് ബാലയുമായി വിവാഹമോചിതയായ അമൃത ഗോപി സുന്ദറിനൊപ്പം ജീവിത മാരംഭിച്ചത്. ഗോപി സുന്ദറിന്റേത് മൂന്നാമത്തെ ബന്ധമാണ് അമൃതയുമായുള്ളത്.
ആദ്യഭാര്യ പ്രിയയെ ഡിവോഴ്‌സ് ചെയ്യാതെയാണ് ഗോപി അഭയ ഹിരണ്‍മയിക്കൊപ്പം ലിവിങ് ടുഗെതര്‍ ആരംഭിച്ചത്.

അഭയയുമായി ജീവിതം തുടരുമ്പോള്‍ ഗോപി സുന്ദറിനെ ബാല അഭിമുഖം ചെയ്തിരുന്നു. രണ്ട് വര്‍ഷം മുമ്പ് ബാല ഗോപി സുന്ദറിനെ അഭിമുഖം ചെയ്തിരുന്നു. അതില്‍ ഗോപി അഭയയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ട്. ഇതാണ് വീണ്ടും സോഷ്യലിടത്ത് വൈറലാകുന്നത്.

അഭിമുഖത്തിനിടെ ബാല ബാച്ചിലറാണോ എന്ന് ഗോപിയോട് ചോദിക്കുമ്പോള്‍, വിവാഹ ബന്ധത്തിലല്ല, പക്ഷെ അഭയ ഹിരണ്‍മയിക്കൊപ്പം ലിവിങ് റിലേഷനിലാണ് എന്ന് ഗോപി സുന്ദര്‍ പറയുന്നു.

പ്രണയിനിയുടെ പേര് കൈ തണ്ടയില്‍ പച്ച കുത്തിയതും ഗോപി ബാലയ്ക്ക് കാണിച്ചുകൊടുക്കുന്നുണ്ട്. അത്ര നല്ല പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്ന ആള്‍ക്ക് മാത്രമേ ഇത്രയും നന്നായി പ്രണയ ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ കഴിയൂ എന്നാണ് ബാല കമന്റ് ചെയ്യുന്നത്.

അമൃതയുമായി പിരിഞ്ഞ ബാല കഴിഞ്ഞ വര്‍ഷം എലിസബത്തിനെ വിവാഹം ചെയ്തിരുന്നു