‘രണ്ട് തബല ഉണ്ടല്ലോ?’ കമന്റിട്ടയാള്‍ക്ക് തക്ക മറുപടിയുമായി ഗോപി സുന്ദര്‍

ഗായിക അഭയ ഹിരണ്‍മയിയുമായി പിരിഞ്ഞ് അമൃത സുരേഷുമായി ജീവിതം തുടങ്ങിയത് മുതല്‍ കടുത്ത സൈബര്‍ ആക്രമണങ്ങളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ നേരിടേണ്ടി വന്നിട്ടുള്ളത്. പലപ്പോഴും വ്യക്തി ജീവത്തെ വിമര്‍ശിക്കാന്‍ വരുന്നവര്‍ക്ക് അദ്ദേഹം മറുപടിയും…

ഗായിക അഭയ ഹിരണ്‍മയിയുമായി പിരിഞ്ഞ് അമൃത സുരേഷുമായി ജീവിതം തുടങ്ങിയത് മുതല്‍ കടുത്ത സൈബര്‍ ആക്രമണങ്ങളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ നേരിടേണ്ടി വന്നിട്ടുള്ളത്. പലപ്പോഴും വ്യക്തി ജീവത്തെ വിമര്‍ശിക്കാന്‍ വരുന്നവര്‍ക്ക് അദ്ദേഹം മറുപടിയും കൊടുക്കാറുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്തെ ചിത്രം പോസ്റ്റ് ചെയ്തതിനടിയില്‍ അനാവശ്യ കമന്റിട്ടയാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഗോപി സുന്ദര്‍.

തബല കൊട്ടുന്ന ചിത്രമാണ് താരം പങ്കുവെച്ചതിന്. ‘ഞാനും എന്റെ തബലയും.. ഏഴാം ക്ലാസില്‍’ എന്ന തലക്കെട്ടോടു കൂടിയാണ് ഗോപി ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനടിയിലാണ് ഒരാള്‍ ‘രണ്ട് തബല ഉണ്ടല്ലോ’? എന്ന കമന്റിട്ടത്. ‘ആദ്യം നീ പോയി ഒരു തബലയുടെ ഫോട്ടോ കണ്ടുപിടിക്കു’. ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. പ്രതികരണം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേര്‍ ഗോപി സുന്ദറിനെ പിന്തുണച്ചു രംഗത്തെത്തി.

ഈ വര്‍ഷം മേയില്‍ ആണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.