Film News

ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന മനുഷ്യനായിരുന്നു ഗോപി സുന്ദര്‍…!!

മലയാള പുതുനിരയിലെ സംഗീത സംവിധായകരില്‍ ഏറ്റവും പ്രധാനിയാണ് ഗോപി സുന്ദര്‍. നിരവധി ഹിറ്റുകളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ഏതാണ്ട് 100ല്‍ അധികം സിനിമകളില്‍ സംഗീത സംവിധായകനായി പാട്ടുകള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട് ഗോപി സുന്ദര്‍. ഇതില്‍ ഒരുവിധം പാട്ടുകളെല്ലാം ആരാധകരുടെ ചുണ്ടുകളില്‍ എപ്പോഴും തത്തിക്കളിക്കുന്നവയാണ്. എന്നാല്‍ മ്യൂസിക്കില്‍ അല്ലാതെ മറ്റൊരു മേഖലയില്‍ കൂടി തനിക്ക് കഴിവുണ്ട് എന്ന് തന്റെ ആരാധകര്‍ക്ക് മുന്നില്‍ തെളിയിച്ചിരിക്കുകയാണ് ഗോപി സുന്ദര്‍.

അദ്ദേഹത്തിന്റെ ഒരു പുതിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിമാറുന്നത്. ഒരു ബ്രേക്ക് ഡാന്‍സുമായാണ് താരം ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗോപി സുന്ദര്‍ തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ചത്. ബ്രേക്കിനേക്കാള്‍ വീഡിയോയ്ക്ക് വന്ന കമന്റുകളാണ് ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നത്. വല്ല ചൊറിയന്‍ പുഴുവെങ്ങാനും കയറി കാണും…

https://www.instagram.com/reel/CXfmULSA9JM/?utm_source=ig_web_copy_link

അല്ലാതെന്ത്’, ‘എന്തെങ്കിലും കണ്ട് പേടിച്ചത് ആകും അല്ലാതെ എന്ത് ഇന്നലെ വരെ ഒരു കൊഴപ്പം ഇല്ലാത്ത മനുഷ്യന്‍ ആയിരുന്നു’ ടഫ് സ്റ്റെപ്‌സ് ആണല്ലോ എന്നിങ്ങനെ നീളുന്നു കമന്‍്‌റ് സെക്ഷന്‍. മലയാളികള്‍ക്ക് നിരവധി നല്ല ഗാനങ്ങള്‍ നല്‍കിയ മലയാളത്തിലെ ഏറ്റവും ടോപ്പ് മ്യൂസിക് ഡയറക്ടര്‍മാരില്‍ ഒരാള്‍ ആണ് ഗോപിസുന്ദര്‍, താരത്തിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു വീഡിയോ ആരു പ്രതീക്ഷിച്ചു കാണില്ല, അത് കൊണ്ട് തന്നെ വീഡിയോ ഗോപി സുന്ദര്‍ പങ്കുവെച്ചത് മുതല്‍ക്കേ ഇത് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വളരെ കൗതുകത്തോടെയാണ് അദ്ദേഹത്തിന്റെ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

 

Trending

To Top