സിനിമാ പ്രേമികള്‍ക്ക് അറിഞ്ഞില്ലേ? തിയേറ്ററുകളില്‍ നാളെ മുതല്‍ പുതിയ പ്രവേശന വ്യവസ്ഥ

സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ തീയറ്ററുകളില്‍ ഇനി മുതല്‍ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിക്കും. കോവിഡ് രണ്ടാംതരംഗം ശക്തമായതോടെ തീയേറ്ററുകളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു.…

സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ തീയറ്ററുകളില്‍ ഇനി മുതല്‍ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിക്കും. കോവിഡ് രണ്ടാംതരംഗം ശക്തമായതോടെ തീയേറ്ററുകളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. എന്നാല്‍, സിനിമാ വിതരണക്കാരുടെയും തീയറ്റര്‍ ഉടമകളുടെയും ചര്‍ച്ചകളെ തുടര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് അന്‍പത് ശതമാനം പ്രേക്ഷകരെ തീയറ്ററിനുള്ളില്‍ പ്രവേശിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍, ഇനി മുതല്‍ 100 ശതമാനം പ്രവേശനം അനുവദിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍. സ്‌കൂള്‍, കോളേജുകള്‍, ഓഫീസുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായതിനു പിന്നാലെയാണ് തീയറ്ററുകള്‍ക്കു ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.

kerala theatre2

ബാറുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളിലും നൂറ് ശതമാനം പ്രവേശനം അനുവദിക്കും. ആശുപത്രിയിലെ കൊവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളാക്കി തിരിക്കുന്ന രീതി നിര്‍ത്തലാക്കി. പൊതുപരിപാടികളില്‍ 1500 പേരെ പങ്കെടുപ്പിക്കാമെന്നും തീരുമാനമായി.