ഒരു കാലത്തും നന്നാവില്ലെന്ന തീരുമാനം എടുത്താൽ എന്താ ചെയ്യുക!; സഹപ്രവർത്തകരെകൊണ്ട് ഗ്രേസ് ആന്റണി പറഞ്ഞതിങ്ങനെ!!!

മലയാള സിനിമയിലെ പുതിയ ദാസനും വിജയനുമാണ് നിവിൻ പോളിയും അജുവർഗീസും എന്നാണ് പൊതുവെ പറയാറുള്ളത്..ഒട്ടുമിക്ക സിനിമകളിലും ജീവിതത്തിലും അവർ അങ്ങനെ തന്നെയാണ്.ഇവരുടെ ഈ കോമ്പിനേഷൻ പൊതുവേ എല്ലാവർക്കും ഭയങ്കര ഇഷ്ടവുമാണ്. രണ്ടുപേരും വീണ്ടും ഒന്നിക്കുന്ന…

മലയാള സിനിമയിലെ പുതിയ ദാസനും വിജയനുമാണ് നിവിൻ പോളിയും അജുവർഗീസും എന്നാണ് പൊതുവെ പറയാറുള്ളത്..ഒട്ടുമിക്ക സിനിമകളിലും ജീവിതത്തിലും അവർ അങ്ങനെ തന്നെയാണ്.ഇവരുടെ ഈ കോമ്പിനേഷൻ പൊതുവേ എല്ലാവർക്കും ഭയങ്കര ഇഷ്ടവുമാണ്. രണ്ടുപേരും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് സാറ്റർഡെ നൈറ്റ്.ചിത്രത്തിലെ നായികയായ ഗ്രേസ് ആന്റണി ഇവരെകൊണ്ട് പറഞ്ഞത് എന്താണെന്ന്അറിയേമോ?

പുതിയ സിനിമയുടെ പ്രമോഷന്റെ തിരക്കിലാണ് നിവിൻ പോളിയും അജുവർഗീസും. അതിനിടെ ഇരുവരും റെസ്‌റ്റോറന്റിൽ വെച്ച് ഫുഡ് കഴിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗ്രേസ് ആന്റണി . വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്. ”ചിക്കൻ കഴിച്ചോണ്ടിരുന്ന തന്നെ നോക്കുന്ന അജു വർഗീനോട് ‘ഇനി ഇതും നോക്കിയിരുന്ന്, കൊതിവിട്ട്, എന്റെ വയറും കേടാക്കിയിട്ടേ ഇറങ്ങുന്നുള്ളോ’എന്ന് നിവിൻ പറയുന്നു, ഉടൻ തന്‌റെ പ്ലേറ്റിലിലെ ചോറ് വേഗത്തിൽ കഴിക്കുന്ന അജുവിനെയും കാണാൻ കഴിയും”

ഈ വീഡിയോ പങ്കുവെച്ച് ഗ്രേസ് ആന്റണി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് ”ഒരു കാലത്തും നന്നാവില്ലെന്നുള്ള തീരുമാനം ആണ് രണ്ടും”.
എന്നാൽ ഇതേ വീഡിയോ പങ്കുവെച്ച് അജുവർഗീസ് പറഞ്ഞത് ഇങ്ങനെയാണ് ‘ഇവന്റെ വാക്കും കേട്ട് വന്ന എന്നെ പറഞ്ഞാമതി, കിറുക്കൻ’.നിരവധി പേരാണ് ഇരു വീഡിയോയ്ക്കും കമന്റുകളുമായെത്തിയിരിക്കുന്നത്.