Connect with us

Hi, what are you looking for?

Film News

‘നിങ്ങള്‍ എത്ര തവണ സെക്‌സ് ചെയ്തിട്ടുണ്ട്’ മറുപടിയുമായി എസ്തര്‍ അനില്‍

the-sex-question-to-esther-anil-reply-instagram
the-sex-question-to-esther-anil-reply-instagram

ബാലതാരമായി സിനിമയില്‍ എത്തിയതാണ് എസ്തര്‍ അനില്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയില്‍ മോഹന്‍ലാലിന്റെ മകളായി എത്തിയത് എസ്തറിന്റെ കരിയറിലെ വലിയ വഴിത്തിരിവ് ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് എസ്തര്‍.

എസ്തറിന്റെ ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ നിങ്ങള്‍ എത്ര തവണ സെക്‌സ് ചെയ്തിട്ടുണ്ട് എന്ന ഞരമ്പു രോഗിയുടെ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് വൈറലാവുന്നത്. നിങ്ങള്‍ എത്ര തവണ സെക്‌സ് ചെയ്തിട്ടുണ്ട് എന്നായിരുന്നു ഒരു ഞരമ്പുരോഗി ചോദിച്ച ചോദ്യം.

ഇതിന് കലക്കന്‍ മറുപടി ആണ് താരം നല്‍കിയത്. ഒരു സിനിമയില്‍ സലിംകുമാര്‍ ചിന്തിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രമാണ് താരം മറുപടിയായി നല്‍കിയത്. എന്തായാലും ഈ ചിത്രം കൊണ്ട് എന്താണ് താരം എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ട് ആയിരുന്നു എസ്തര്‍ അഭിനയരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ഒരു യാത്രയില്‍, കുഞ്ഞനന്തന്റെ കട, മല്ലൂസിംഗ്, ഡോക്ടര്‍ ലൗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം.

You May Also Like