Connect with us

Hi, what are you looking for?

Film News

നിറവയറിലും അടിപൊളി മേക്ക് ഓവറില്‍ കാജല്‍ അഗര്‍വാള്‍..!!

പ്രിയപ്പെട്ട താരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ആരാധകരുടെയും സന്തോഷങ്ങളായി മാറാറുണ്ട്. ഇഷ്ട താരങ്ങള്‍ അവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെയ്ക്കുമ്പോള്‍ ഇരുകൈയ്യും നീട്ടിയാണ് അവര്‍ അത് സ്വീകരിക്കുന്നത്. ഇപ്പോഴിതാ നടി കാജല്‍ അഗര്‍വാളിന്റെ ഗര്‍ഭകാല വിശേഷങ്ങളെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് കാജലിന്റെ ഭര്‍ത്താവാണ് ഇരുവരും അച്ഛനും അമ്മയും ആകാന്‍ പോകുന്ന വിവരം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെച്ചത്.

പിന്നീട് താരത്തിന്റെ ബേബി ഷവര്‍ ഫോട്ടോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ആ ചടങ്ങിന്റെ ഫോട്ടോകള്‍ നടി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവെയ്ക്കുകയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ നിറവയളിലുള്ള ഫോട്ടോ ഷൂട്ടും മേക്കോവറും ആണ് വൈറലായി മാറുന്നത്. ഗൗണാണ് വേഷം.

താരം ഈ വേഷത്തില്‍ വളരെ സുന്ദരിയായി കാണപ്പെടുന്നു എന്നാണ് ആരാധര്‍ കമന്റുകളായി പങ്കുവെയ്ക്കുന്നത്. ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിന്റെ ഓരോ ദിനങ്ങളും ആഘോഷമാക്കുന്ന കാജലിനൊപ്പം ആശംസകളും പ്രാര്‍ത്ഥനകളുമായി ആരാധകരും കൂടെയുണ്ട. താരം പുതുതായി പങ്കുവെച്ച ഈ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്.

 

അതേസമയം, ഗര്‍ഭകാലത്ത് സ്ത്രീകള്‍ നേരിടുന്ന ബോഡി ഷെയ്മിംഗിനെ കുറിച്ച് മുന്‍പൊരു കുറിപ്പുമായി താരം എത്തിയിരുന്നു. അതെല്ലാം സ്വഭാവികമാണെന്നും തളരാതെ മുന്‍പോട്ട പോകണം എന്നുമായിരുന്നു ആ അവസ്ഥയിലിരിക്കുന്നവരോട് നടിയുടെ ഉപദേശം…

You May Also Like