ഈ ഗുണ്ട ജയന്‍ വന്നത് അങ്ങനെ അങ്ങ് പോകാനല്ല..! ഈ വാര്‍ത്ത അറിഞ്ഞോ?

സഹനടന്‍, വില്ലന്‍ എന്നിങ്ങനെയുള്ള കഥാപാത്രങ്ങള്‍ എല്ലാമായി വെള്ളിത്തിരയില്‍ എത്തിയ താരമാണ് സൈജു കുറുപ്പ്. അദ്ദേഹം നായക കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ സിനിമയായിരുന്നു ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍. ഇപ്പോഴിതാ ഈ സിനിമയുടെ രണ്ടാം ഭാഗം വരുന്നെന്ന്…

സഹനടന്‍, വില്ലന്‍ എന്നിങ്ങനെയുള്ള കഥാപാത്രങ്ങള്‍ എല്ലാമായി വെള്ളിത്തിരയില്‍ എത്തിയ താരമാണ് സൈജു കുറുപ്പ്. അദ്ദേഹം നായക കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ സിനിമയായിരുന്നു ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍. ഇപ്പോഴിതാ ഈ സിനിമയുടെ രണ്ടാം ഭാഗം വരുന്നെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ അരുണ്‍വൈഗ. സോഷ്യല്‍ മീഡിയ വഴിയാണ് അദ്ദേഹം സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് പ്രേക്ഷകരെ അറിയിച്ചത്.

ഈ കര്‍ക്കിടക പിറവി ദിനത്തില്‍ ഗുണ്ട ജയന്റെ രണ്ടാംവരവിന്റെ സന്തോഷം കൂടി പങ്കുവയ്ക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥന ഞങ്ങളോടൊപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷയോടെ…ഏവര്‍ക്കും രാമായണമാസാശംസകള്‍.. എന്ന് കുറിച്ചാണ് തിരക്കഥയുടെ കൈയെഴുത്ത് കോപ്പിയുടെ ആദ്യ പേജിനൊപ്പം അരുണ്‍ വൈഗ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം പങ്കുവെച്ചത്.

കോമഡി ഡ്രാമ വിഭാഗത്തില്‍ ഈ വര്‍ഷം ഫെബ്രുവരി 25നാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. പിന്നീട് ഒടിടി റീലിസ് ആയും സിനിമ എത്തിയിരുന്നു. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നായിരുന്നു ഈ സിനിമ നിര്‍മ്മിച്ചത്. സൈജു കുറിപ്പിന് പുറമെ, ജോണി ആന്റണി, സാബുമോന്‍

അബ്ദുസമദ്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങള്‍ അവതിപ്പിച്ച് എത്തിയിരുന്നു. തന്നെ നായകനാക്കി ഒരുക്കിയ സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങിയ ദുല്‍ഖറിനോടുള്ള തീരാത്ത നന്ദി സൈജു കുറുപ്പ് അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുയാണ് പ്രേക്ഷകര്‍.