Film News

ഈ പാക്കപ്പ് പറച്ചില്‍..ഒരു ചരിത്ര മുഹൂര്‍ത്തമാണ്!! പ്രിയദര്‍ശനെ കുറിച്ച് ഹരീഷ് പേരടി!!

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഓളവും തീരവും. 1960 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ എം.ടി വാസുദേവന്‍ നായര്‍ കഥയെഴുതി പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത സിനിമ പുനസൃഷ്ടിക്കുകയാണ് ഇപ്പോള്‍. ഓളവും തീരവും എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞിരിക്കുകയാണ്. ഷൂട്ട് പാക്ക്്അപ്പ് ആയ ഈ അവസരത്തില്‍ സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ഹരീഷ് പേരടി ഈ സിനിമയെ കുറിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

പ്രിയദര്‍ശന്‍ എന്ന സംവിധായകനെ കുറിച്ച് ഹരീഷ് പേരടി കുറിയ്ക്കുന്ന വാക്കുകളാണ് ഇത്. ഒരു മനുഷ്യന്‍..ഇന്ത്യയിലെ വലിയ താരങ്ങളെ വെച്ച് വലിയ സിനിമകള്‍ ചെയ്ത സംവിധായകന്‍..അദ്ദേഹത്തിന്റെ പതിമൂന്നാം വയസ്സില്‍ കണ്ട സ്വപ്നത്തിന്..അയാളെ സംവിധായകനാക്കാന്‍ പ്രേരിപ്പിച്ച സ്വപ്നത്തിന് പേക്കപ്പ് പറയുകയാണ്…എന്ന് കുറിച്ചാണ് പ്രിയദര്‍ശന്‍ സിനിമയ്ക്ക് പാക്ക് അപ്പ് പറയുന്ന വീഡിയോ ഉള്‍പ്പെടെ ഹരീഷ് പേരടി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ആ സിനിമയില്‍ പ്രവര്‍ത്തിച്ച ആള്‍ എന്ന നിലക്ക് ആത്മാര്‍ഥമായി എനിക്കറിയാം..ആ കണ്ണുകളില്‍ വലിയ സ്വപ്നങ്ങള്‍ പൂര്‍ത്തികരിക്കുമ്പോള്‍ ഉണ്ടാകുന്ന സ്‌നേഹത്തിന്റെ നനവുണ്ട് …പ്രിയന്‍സാര്‍ ആ സിനിമയോടൊപ്പം ഒഴുകുകയായിരുന്നു..എന്നാണ് ഈ സിനിമയോടുള്ള പ്രിയദര്‍ശന്റെ അര്‍പ്പണത്തെ കുറിച്ച് ഹരീഷ് പേരടി കുറിയ്ക്കുന്നത്. ഓളവും തീരവും എന്ന സിനിമയുടെ ഈ പാക്ക് അപ്പ് പറച്ചില്‍ ഒരു ചരിത്ര നിമിഷം ആണെന്നാണ് ഹരീഷ് പേരടി പറയുന്നത്.

പുതിയ തലമുറക്ക്..തങ്ങളുടെ സ്വപ്നങ്ങള്‍ വീണ്ടും വീണ്ടും കാണാന്‍ ഊര്‍ജ്ജം നല്‍കുന്ന വാമൊഴിയാണിത്.. ആര് എന്നെ നിഷേധിച്ചാലും ഒരിക്കല്‍ ഞാന്‍ അവിടെ എത്തിച്ചേരും എന്ന കലയുടെ,ജീവിതത്തിന്റെ വലിയ സന്ദേശം..കലാകാരന്റെ സ്‌നേഹം നിറഞ്ഞ ചങ്കൂറ്റം എന്നും അദ്ദേഹം കുറിയ്ക്കുന്നു. ‘ഓളവും തീരവും’ എന്ന പഴയ ചിത്രത്തില്‍ ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന വില്ലന്‍ കഥാപാത്രമായാണ് ഹരീഷ് പേരടി എത്തുന്നത്.

Trending

To Top