Film News

അത്‌കൊണ്ട് അവര്‍ ലൈഗിംക അവയവങ്ങളുടെ പേര് ചേര്‍ത്ത് തന്തയ്ക്കും തള്ളയ്ക്കും വിളിച്ചു!! ചുരുളിയെ പിന്തുണച്ച് ഹരീഷ് പേരടി

സിനിമാ ജീവിതത്തിലായാലും സാമൂഹ്യ ജിവിതത്തിലായാലും തന്റെ മുന്നില്‍ കാണുന്ന അനീതികളോട് ശക്തമായി പ്രതികരിക്കുന്ന നടനാണ് ഹരീഷ് പേരടി. നാടക ജീവിതത്തിലൂന്നി സിനിമയില്‍ ചുവടുറപ്പിച്ച ഇദ്ദേഹം ഇപ്പോള്‍ ഉലക നായകന്‍ കമല്‍ഹാസ്സന്റെ കൂടെ പുതിയ ചിത്രമായ വിക്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.

ഓരോ വിഷയത്തെ കുറിച്ച് സാമൂഹ്യ മാധ്യമത്തിലൂടെ താരം പങ്കുവെയ്ക്കാറുള്ള ഫോട്ടോകള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരിയുടെ വിവാദ ചിത്രം ചുരുളിയില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. സിനിമയ്ക്ക് പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഹരീഷ് പേരടിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നത്.

ചുരളി ഒരു സ്വപ്ന ലോകമല്ലെന്നും നമ്മള്‍ ജീവിക്കുന്ന യഥാര്‍ത്ഥ ജീവിതമാണെന്നും നടന്‍ ഹരീഷ് പേരടി പറയുന്നു. ലിജോ നിങ്ങള്‍ യഥാര്‍ത്ഥ കലാകാരനാണ് എന്ന് പറഞ്ഞാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ…
ചുരളി ഒരു സ്വപ്ന ലോകമല്ല നമ്മള്‍ ജീവിക്കുന്ന യഥാര്‍ത്ഥ ജീവിതമാണ് …നിയമം നടപ്പിലാക്കേണ്ടവര്‍ പോലും ഒരു ഫാസിസ്റ്റ് ലോകത്തോട്,അവരുടെ ആ ക്രിമിനല്‍ ലോകത്തോട് എങ്ങിനെയാണ് പൊരുത്തപെടേണ്ടി വരുന്നത് എന്ന് കൃത്യമായി പറയുന്ന കലാസൃഷ്ടിയാണ്…ജനാധിപത്യം ഇല്ലാതായ ഒരു ലോകത്ത് നിന്നും നിങ്ങള്‍ക്ക് ഒരിക്കലും സ്വാതന്ത്ര്യത്തിലേക്കുള്ള വഴികള്‍ കണ്ടുപിടിക്കാന്‍ എളുപ്പമല്ല എന്ന് ഉറക്കെ പറയുന്ന സിനിമയാണ്…ചുരളിയില്‍ എത്തിപ്പെട്ട എല്ലാ മനുഷ്യരും Fake Id കളില്‍ ജീവിക്കുന്നവരാണ് അതുകൊണ്ടാണ് ലൈഗിംക അവയവങ്ങളുടെ പേരും ചേര്‍ത്ത് തന്തക്കും തള്ളക്കും വിളിച്ച് മറ്റു മനുഷ്യരെ അപമാനിക്കാന്‍ ശ്രമിക്കുന്നത്…നമ്മുടെ സാമൂഹ്യ മാധ്യമങ്ങളില്‍ അവനവന് ഇഷ്ടപെടാത്ത അഭിപ്രായങ്ങള്‍ പറയുന്ന മനുഷ്യരെ അപമാനിക്കാന്‍ ഉപയോഗിക്കുന്ന അതേ ഭാഷ…നിരന്തരമായ ഉപയോഗം മൂലം അവര്‍ പോലും അറിയാതെ അത് അവരുടെ ഭാഷയായി മാറുന്ന മാജിക്ക് …പോലിസിന് സ്വന്തം വേഷത്തിലും സ്വന്തം പേരിലും കടന്നു വരാന്‍ പറ്റാത്ത ഒരു ലോകത്തേക്ക് മതത്തിന് സ്വന്തം വേഷത്തിലും ഒരു തടസ്സങ്ങളും ഇല്ലാതെ എളുപ്പത്തില്‍ കടന്നുവരാന്‍ പറ്റും എന്ന ശക്തമായ രാഷ്ട്രിയം പറയുന്ന സിനിമ…

ഒരു ഫാസിസ്റ്റ് ലോകത്ത് ആയുധങ്ങള്‍ നഷ്ടപ്പെട്ട വ്യക്തിത്വം നഷ്ടപ്പെട്ട ആരാലും തിരിച്ചറിയപ്പെടാത്ത മനുഷ്യരായി കഥാപാത്രങ്ങള്‍ മാറുമ്പോള്‍ അത് ക്ലൈമാക്‌സല്ല…അത് അതിഭീകരമായ ഒരു തുടര്‍ച്ചയെ ഓര്‍മ്മപെടുത്തുകയാണ്…ഫാസിറ്റ്പാലം കടക്കുന്നത് വരെ നാരായണ..അത് കഴിഞ്ഞാല്‍ കൂരായാണ എന്ന് പറയാതെ പറഞ്ഞ ദൃശ്യം ലോക സിനിമയില്‍ തന്നെ അപൂര്‍വ്വം..ഈ പോസ്റ്റിന്റെ അഭിപ്രായപെട്ടിയില്‍ പോലും ചുരളി നിവാസികള്‍ കടന്നു വരും ജാഗ്രതൈ…ലിജോ നിങ്ങള്‍ യഥാര്‍ത്ഥ കലാകാരനാണ്…ആശംസകള്‍ എന്നായിരുന്നു പോസ്റ്റ്.

 

 

 

Trending

To Top