‘സ്വന്തം രാജ്യത്തെ ഒരു വികസന പദ്ധതിയെ മുടക്കാന്‍ നടക്കുന്നത് നിയമപരമായി തെറ്റല്ലെ?’ ഹരീഷ് പേരടി

കെ റെയില്‍ വിരുദ്ധ സമരം നടക്കുന്ന പ്രദേശത്തെ വീടുകള്‍ തോറും സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നടപടിയ്ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. സ്വന്തം രാജ്യത്തെ ഒരു വികസന പദ്ധതിയെ ഇങ്ങനെ വീടുവീടാന്തരം കയറി…

hareesh peradi fb post

കെ റെയില്‍ വിരുദ്ധ സമരം നടക്കുന്ന പ്രദേശത്തെ വീടുകള്‍ തോറും സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നടപടിയ്ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. സ്വന്തം രാജ്യത്തെ ഒരു വികസന പദ്ധതിയെ ഇങ്ങനെ വീടുവീടാന്തരം കയറി മുടക്കാന്‍ നടക്കുന്നത് നിയമപരമായി തെറ്റല്ലെയെന്ന് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.

സുരേന്ദ്രൻ പറയുന്ന രാഷ്ട്രിയം എനിക്ക് മനസ്സിലാവും..കാരണം അയാൾ BJP യുടെ സംസ്ഥാന പ്രസിഡണ്ടാണ്..അയാൾക്ക് അയാളുടെ പാർട്ടിയുടെ രാഷ്ട്രീയം പറയാം..(അഭിപ്രായ വിത്യാസങ്ങൾ എനിക്കും പറയാം)പക്ഷെ വി.മുരളിധരൻ കേന്ദ്രമന്ത്രിയാണ് …സ്വന്തം രാജ്യത്തെ ഒരു വികസന പദ്ധതിയെ ഇങ്ങിനെ വീടുവീടാന്തരം കയറി മുടക്കാൻ നടക്കുന്നത് നിയമപരമായി തെറ്റല്ലെ?..കേന്ദ്രസർക്കാറും സുപ്രിംകോടതിയും ഒരു തടസ്സവും ഇതുവരെ പറയാത്ത ഒരു പദ്ധതിയെ മഹാരാഷ്ട്രയിലെ രാജ്യസഭ മെമ്പറായ കേന്ദ്രമന്ത്രിക്ക് എങ്ങിനെയാണ് ഇങ്ങിനെ പച്ചക്ക് എതിർക്കാൻ പറ്റുന്നത്…അതും സ്വന്തം നാട്ടിലെ വികസനത്തെ …(കേരളം ഇൻഡ്യയിലാണല്ലോ)ഇനി കോടതി ജീവനക്കാരെ പോലെ കേന്ദ്രമന്ത്രിമാരും നിയമങ്ങൾക്ക് മുകളിലാണോ…നമ്മൾ സാധരണക്കാർക്ക് എന്തറിയാം ല്ലേ?..

https://www.facebook.com/hareesh.peradi.98/posts/1183720402168307?__cft__[0]=AZW3VMkUbnPUo4MtbI7SsPInqVLCKiSXoGh2I_Bk76U0DuuA8dLemX8Nc__G1Pe-awOYsTzgCaRKxa_tZJjrOk6YYSf5Q-4lZ6o7JN1yvh2Tai1ey7VHSv2vVf1IEFD4tPE&__tn__=%2CO%2CP-R